അടൂർ:-അടൂരിൽ ഇന്നലെ യുണ്ടായ ശക്തമായ ഇടിമിന്നലേറ്റ് തൊഴുത്തിൽ നിന്നിരുന്ന നാലു പശുക്കൾ മരിച്ചു .
ഏനാത്തിനു സമീപം പുതുശ്ശേരിഭാഗത്ത്, മരങ്ങാട്ട് പുത്തൻ വീട്ടിൽ മാത്യുവിന്റെ തൊഴുത്തിൽ കെട്ടിയിരുന്ന നാലു പശുക്കൾക്കാണ് മിന്നലേറ്റത്. ഇന്നലെ രാത്രി എട്ടുമണിയോടെ ഉണ്ടായ മഴയിൽ മിന്നലേറ്റ് പശുക്കൾ വീഴുയായിരുന്നു. കറവയുള്ളവയും, കുത്തിവെച്ചതുമായ പശുക്കളാണ് മരണപ്പെട്ടത് മിന്നലിൽ മാത്യുവിന്റെ വീട്ടിലെ ഗൃഹോപകരണങ്ങൾ കത്തി നശിക്കുകയും വീടിന് കേടുപാടുകൾ സംഭവിക്കുകയും ചെയ്തു.
എച്ച്എഫ്, സിന്ദി, ജേഴ്സി എന്നീ ഇനത്തിൽപെട്ട പശുക്കളാണ് മരിച്ചത് വീടിന് പുറത്തുനിന്ന ഗൃഹനാഥൻ മാത്യുവിന്റെ ദേഹത്തേക്ക് ഇലക്ട്രിക് ഫ്യൂസ് പൊട്ടിത്തെറിച്ചു വീഴുകയും ചെയ്തു. പത്ത് വർഷമായി മാത്യുവും കുടുംബവും പശുക്കളെയും ആടുകളെയും വളർത്തിയാണ് ഉപജീവനം നടത്തി വന്നിരുന്നത്.കുടുംബത്തിനുണ്ടായ ദുരന്തത്തിൽ കൃഷി വകുപ്പും സംസ്ഥാന സർക്കാരും വേണ്ട നടപടി സ്വീകരിച്ചു നഷ്ട പരിഹാരം നൽകണമെന്ന് ജനപ്രതിനിധികൾ ആവശ്യപ്പെട്ടു
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.