സഹപ്രവർത്തകന്റെ വിയോഗത്തിൽ വിതുമ്പി പോലീസ് കുടുംബം.

കോട്ടയം :ഔദ്യോഗിക കൃത്യനിർവഹണത്തിനിടെ മരണപ്പെട്ട രാമപുരം പോലീസ് സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥന്റെ വിയോഗത്തിൽ വിതുമ്പി പോലീസ് കുടുംബം.

പൊൻകുന്നം ഇരുപതാം മൈൽ, കടുക്കാമല വാഴേപറമ്പിൽ ജോബി ജോർജ് (51) ന്റെ മൃതദേഹം വീട്ടിൽ നിന്നും പള്ളിയിലേക്ക് എടുത്തത് കോട്ടയം ജില്ലാ പോലീസിന്റെ നേതൃത്വത്തിൽ ആയിരുന്നു. രാമപുരത്ത് ശനിയാഴ്ച രാത്രി 11 മണിയോടുകൂടി ചീട്ടുകളി നടക്കുന്നു എന്നറിഞ്ഞ് അന്വേഷിക്കാൻ എത്തിയ കെട്ടിടത്തിന് മുകളിൽ നിന്നും ജോബി ജോര്‍ജ് താഴെ വീഴുകയും,തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

തങ്ങളുടെ സഹപ്രവർത്തകന്റെ മൃതദേഹം ഒരു നോക്ക് കാണുവാൻ വീട്ടിലും, ഹാളിലും, പള്ളി സെമിത്തേരിയിലുമായി  ആയിരക്കണക്കിന് പോലീസ് ഉദ്യോഗസ്ഥരാണ് തടിച്ചുകൂടിയത്. മരണവാർത്ത അറിഞ്ഞ നിമിഷം മുതൽ ജില്ലയിലെ വിവിധ സ്റ്റേഷനുകളിലെ പോലീസ് ഉദ്യോഗസ്ഥർ സാന്ത്വനമായി ജോബിയുടെ വീട്ടുകാർക്കൊപ്പം ഉണ്ടായിരുന്നു.

മൃതദേഹം വസതിയിൽ നിന്നും പള്ളിയിലേക്ക് എടുക്കുമ്പോൾ നിറകണ്ണുകളോടെയാണ് പോലീസ് ഉദ്ധ്യോഗസ്ഥര്‍ തോളിലേറ്റിയത്. പള്ളിയിലെ മരണാനന്തര ചടങ്ങുകൾ കഴിയുന്നതുവരെ  പോലീസ് ഉദ്യോഗസ്ഥർ പള്ളി സെമിത്തേരിയിൽ നിലയുറപ്പിച്ചിരുന്നു. തങ്ങളുടെ സഹപ്രവർത്തകന്റെ ചേതനയറ്റ ശരീരം കല്ലറയിലേക്ക് വച്ച് കണ്ണീരിൽ കുതിർന്ന യാത്രാ മൊഴി നല്‍കി.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

"അഭിനവ ഭാരതത്തിന്റെ വീര പുത്രരാവുക.. RSS വേദിയിൽ, ഫാ. ജോർജ് നെല്ലിക്കുന്ന് ചെരിവ് പുരയിടം

യുവാക്കള്‍ക്കായി ഒരുലക്ഷം കോടി രൂപയുടെ പദ്ധതി.. വമ്പൻ പ്രഖ്യാപനങ്ങളുമായി മോദി..

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !