ദില്ലി: മുഖ്യമന്ത്രി സ്ഥാനത്തെ ച്ചൊല്ലിയുള്ള ദിവസങ്ങൾ നീണ്ട അനിശ്ചിതത്വത്തിനൊടുവിൽ കർണാടകയിൽ കോൺഗ്രസ് പ്രവർത്തകർക്ക് സന്തോഷത്തിന്റെ നിമിഷങ്ങൾ.
കോൺഗ്രസ് നേതാക്കൾ നടത്തിയ മാരത്തോൺ ചർച്ചകൾക്കൊടുവിൽ ആദ്യ ടേമിൽ സിദ്ധരാമയ്യ മുഖ്യമന്ത്രിയാവാൻ തീരുമാനിച്ചതോടെ കർണാടകയിൽ കോൺഗ്രസ് പ്രവർത്തകർ ആഘോഷം തുടങ്ങി.
പടക്കം പൊട്ടിച്ചും മധുരം വിതരണം ചെയ്തും സിദ്ധരാമയ്യയുടെ വീടിനു മുന്നിൽ ആഘോഷിക്കുകയാണ് പ്രവർത്തകർ. അതേസമയം, കെസി വേണുഗോപാലും സിദ്ധരാമയ്യയും ഡികെയുമുൾപ്പെടെയുള്ള പ്രമുഖ നേതാക്കളെല്ലാം ഖാർഗയുടെ വീട്ടിൽ ചർച്ച നടത്തിയിരുന്നു തുടർന്ന് കെ സി വേണു ഗോപാൽ സിദ്ധാരാമയ്യയെ മുഖ്യ മന്ത്രിയായി പ്രഖ്യാപിച്ച വിവരം മാധ്യമങ്ങളോട് പറഞ്ഞു.
ആദ്യടേമിൽ സിദ്ധരാമയ്യ മുഖ്യമന്ത്രിയാവുമ്പോൾ പിന്നീട് ഡികെ ശിവകുമാർ മുഖ്യമന്ത്രിയാവുമെന്നാണ് റിപ്പോർട്ട്. മുഖ്യമന്ത്രി പദത്തിലെ ടേം വ്യവസ്ഥയായ രണ്ടര വർഷം ഫോർമുല നേതാക്കൾ അംഗീകരിച്ചെന്നാണ് സൂചന. അതേസമയം, ശിവകുമാർ മുന്നോട്ടുവെച്ച ആവശ്യങ്ങളും പുറത്തുവരുന്നുണ്ട്.
ഉപമുഖ്യമന്ത്രിയായി ഒരാൾ മാത്രമായിരിക്കണം. നേരത്തെ, മൂന്ന് ഉപമുഖ്യമന്ത്രിമാർ ഉണ്ടായിരിക്കുമെന്നാണ് പുറത്തുവന്നിരുന്നത്. കൂടാതെ ആഭ്യന്തരം, മൈനിംഗ്, നഗര വികസനം, പൊതുമരാമത്ത് വകുപ്പുകൾ തനിക്ക് നൽകണമെന്നും ശിവകുമാർ ആവശ്യപ്പെടുന്നു.
അതേസമയം, പാർട്ടിക്ക് വേണ്ടി നടത്തിയ കഠിനാധ്വാനം വെറുതെയാകില്ലെന്ന് ശിവകുമാറിന് സോണിയ ഗാന്ധി ഉറപ്പ് നൽകിയിട്ടുണ്ട്. മുഖ്യമന്ത്രിയായി സിദ്ധരാമയ്യയെ തീരുമാനിച്ച വിവരം ബെംഗളൂരുവിൽ പത്ര പ്രവർത്തകർക്ക് മുൻപിൽ വേണുഗോപാൽ അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.