ഇടുക്കിയിൽ ആളൊഴിഞ്ഞ വീട്ടിൽ ദുരൂഹ സാഹചര്യത്തിൽ വീട്ടമ്മയുടെ ജഡം

ഇടുക്കി:പൂപ്പാറയില്‍ വീട്ടമ്മയെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പടിഞ്ഞാറേക്കുടി പൗള്‍രാജിന്റെ ഭാര്യ മുരുകേശ്വരി(46)യെയാണ് ഇവരുടെ പുരയിടത്തിനു സമീപം ആള്‍ താമസമില്ലാത്ത വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

വ്യാഴാഴ്ച ആരാധനാലയത്തില്‍ പോയി മടങ്ങി വന്നതിന് ശേഷമാണ് രാത്രിയില്‍ ഇവരെ കാണാതാകുന്നത്. ബന്ധുവീടുകളില്‍ അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. തുടര്‍ന്ന് ബന്ധുക്കള്‍ ശാന്തന്‍പാറ പോലീസില്‍ പരാതി നല്‍കി.

ഞായറാഴ്ച രാവിലെ ഇവരുടെ വീട്ടില്‍ നിന്നും ഏതാനും അകലെ തുറന്ന് കിടന്ന ആൾ താമസമില്ലാത്ത മറ്റൊരു വീട്ടില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു.

സ്ഥലം ഉടമ രാവിലെ കൃഷി ജോലികള്‍ക്കായി എത്തിയപ്പോഴാണ് മൃതദേഹം കണ്ടെത്തിയത് ശാന്തന്‍പാറ പോലീസ് മേല്‍ നടപടികള്‍ സ്വീകരിച്ചു. മൃതദേഹം ഇടുക്കി മെഡിക്കല്‍ കോളജിലേക്ക് മാറ്റി.

മരണത്തില്‍ ദുരൂഹതയുണ്ടെന്ന് മുരുകേശ്വരിയുടെ ബന്ധുക്കള്‍ ആരോപിച്ചു. എന്നാല്‍ അസ്വാഭാവിക മരണത്തിന്റെ ലക്ഷണങ്ങള്‍ പ്രാഥമിക പരിശോധനയില്‍ കണ്ടെത്താന്‍ കഴിഞ്ഞില്ലെന്നും പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മാത്രമെ മരണ കാരണം വ്യക്തമാകൂ എന്നും ശാന്തന്‍പാറ സി.ഐ പറഞ്ഞു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !