വ്യോമസേനാ വിമാനം സി-17 ഗ്ലോബ്മാസ്റ്റർ റൺവേയിൽ കുടുങ്ങി; വിമാനങ്ങൾ റദ്ദാക്കി

ന്യൂഡൽഹി: സി-17 ഗ്ലോബ്മാസ്റ്റർ വിമാനം വിമാനത്താവളത്തിന്റെ റൺവേയിൽ കുടുങ്ങിയതിനെ തുടർന്ന് ലേ വിമാനത്താവളത്തിലെ വിമാന സർവീസുകൾ നിർത്തിവച്ചു. 

വ്യോമസേനയുടെ രക്ഷാപ്രവർത്തനങ്ങൾ ഉൾപ്പെടെയുള്ള ഗതാഗത ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്ന വിമാനം കാര്യക്ഷമത പ്രശ്‌നങ്ങൾ കാരണം റൺവേയിൽ കുടുങ്ങിയതായി വ്യോമസേനാ ഉദ്യോഗസ്ഥർ പറയുന്നു.

വിമാനം റൺവേയിൽ തടസ്സമായതോടെ മറ്റു വിമാനങ്ങളുടെ ടേക്ക് ഓഫും ലാൻഡിംഗും ബാധിച്ചു. വിമാനത്താവളത്തിലേക്കുള്ള എല്ലാ സർവീസുകളും റദ്ദാക്കി. വിമാനത്തിന്‍റെ തകരാര്‍ പരിഹരിച്ചുവരികയാണെന്നും ബുധനാഴ്ച രാവിലെയോടെ റണ്‍വേ പ്രവര്‍ത്തക്ഷമമാകുമെന്നും അധികൃതര്‍ അറിയിച്ചു.

സര്‍വീസുകള്‍ മുടങ്ങിയതോടെ ഡല്‍ഹിയില്‍ നിന്നും ലേയിലേക്ക് തിരിച്ച വിസ്താരയുടെ സര്‍വീസ് ഡല്‍ഹിയിലേക്ക് തന്നെ തിരിച്ചുവിട്ടതായി കമ്പനി ട്വീറ്റ് ചെയ്തു. മുംബൈ-ലേ ഇന്‍ഡിഗോ വിമാനവും തിരിച്ചിറക്കിയതായാണ് വിവരം.

ഡൽഹിയിൽ നിന്ന് ലേയിലേക്കുള്ള യുകെ 601 വിമാനം (DEL-IXL) ഡൽഹി വിമാനത്താവളത്തിലേക്ക് മടങ്ങുകയാണെന്ന് വിസ്താര അറിയിച്ചു. ഏറ്റവും മികച്ച രീതിയിൽ തന്നെ യാത്രക്കാരെ സഹായിക്കാൻ ശ്രമിക്കുകയാണെന്ന് ഇൻഡിഗോയും വ്യക്തമാക്കി.

സാങ്കേതിക പ്രശ്‌നങ്ങളെത്തുടർന്ന് ലേ വിമാനത്താവളം അടച്ചുപൂട്ടുകയും മറ്റ് വിമാനങ്ങൾ വഴിതിരിച്ചുവിടുകയും ചില സർവീസുകൾ റദ്ദാക്കുകയും ചെയ്തു എന്ന് ചില യാത്രക്കാരും വിമാനക്കമ്പനികളും ട്വീറ്റ് ചെയ്തിട്ടുണ്ട്. 

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !