കണ്ണൂര്‍: ഫ്രിഡ് ജ് പൊട്ടിത്തെറിച്ച് വീടിന് തീപിടിച്ചു. കണ്ണൂര്‍ അഴിക്കോട് എഴുത്താണി വീട്ടില്‍ ബിന്ദുവിന്റെ വീടിനാണ് തീപിടിത്തമുണ്ടായത്. ഈ സമയത്ത് അടുക്കളയില്‍ ആരുംതന്നെ ഇല്ലാത്തതിനാലാണ് വലിയ അപകടം ഒഴിവായത്.
നാട്ടുകാരും കണ്ണൂരില്‍ നിന്നെത്തിയ അഗ്നിരക്ഷാസേനയും ചേര്‍ന്ന് തീയണച്ചു. ഭയങ്കര ശബ്ദത്തോടെ ഫ്രിഡ്ജ് പൊട്ടിത്തെറിക്കുകയായിരുന്നെന്ന് വീട്ടുകാര്‍ പറഞ്ഞു. വീടിന് വലിയ രീതിയില്‍ നാശനഷ്ടമുണ്ടായിട്ടുണ്ട്. വീടിന്റെ ഭിത്തിക്കും കേടുപാടുകള്‍ ഉണ്ടായിട്ടുണ്ട്. തീ പിടിത്തത്തിന്റെ കാരണം വ്യക്തമല്ല.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.