കർണാടകയിലെ കോൺഗ്രസ് സർക്കാർ ഒരു കൊല്ലത്തിനുള്ളിൽ ചീട്ടുകൊട്ടാരം പോലെ തകരുമെന്ന് ബിജെപി തമിഴ്നാട് അധ്യക്ഷൻ കെ അണ്ണാമലൈ.

തമിഴ്നാട് : കർണാടകയിലെ കോൺഗ്രസ് സർക്കാർ ഒരു കൊല്ലത്തിനുള്ളിൽ ചീട്ടുകൊട്ടാരം പോലെ തകരുമെന്ന് ബിജെപി തമിഴ്നാട് അധ്യക്ഷൻ കെ അണ്ണാമലൈ.

2024നുള്ളിൽ സിദ്ധരാമയ്യയും ശിവകുമാറും തമ്മിലടിച്ചില്ലെങ്കിൽ ഇരുവർക്കും നോബേൽ സമ്മാനം നൽകണമെന്നും അണ്ണാമലൈ പറഞ്ഞു. മന്ത്രി സഭയുടെ രൂപീകരണം തന്നെ തെറ്റായ രീതിയിലാണ്. മന്ത്രിമാര്‍ മുഖ്യമന്ത്രിക്കും മുഖ്യമന്ത്രി ഗവര്‍ണറിനും മറപടി പറയേണ്ടി വരുന്ന രീതിയിലാണ് രാജ്യത്തെ സംസ്ഥാനങ്ങളിലെ ഭരണം നടക്കുന്നത്. എന്നാല്‍ കര്‍ണാടകയില് ഇത്തരമൊരു സാഹചര്യമില്ല.

ഒരു മുഖ്യമന്ത്രിയിലേക്ക് അധികാരം കേന്ദ്രീകൃതമാകുന്ന രീതി കര്‍ണാടകയിലെ കോണ്‍ഗ്രസ് സര്‍ക്കാരിനില്ല. പത്ത് മന്ത്രിമാര്‍ വ്യത്യസ്ത ആളുകള്‍ക്കാണ് മറുപടി പറയേണ്ടി വരുന്ന സാഹചര്യമാണ് കര്‍ണാടകയിലെ മന്ത്രിസഭാ രൂപീകരണത്തില്‍ കാണാന്‍ സാധിക്കുന്നത്.

ഇത് എങ്ങനെയാണ് ശക്തമായ ഒരു മികച്ച ഭരണത്തിന് സഹായിക്കുക. ഒരാള്‍പകുതി സമയം മുഖ്യമന്ത്രി ആ സമയത്ത് മറ്റൊരാള്‍ ഉപമുഖ്യമന്ത്രി. പത്ത് പേര്‍ മുഖ്യമന്ത്രിക്കും പത്ത് പേര്‍ ഉപ മുഖ്യമന്ത്രിക്കും മറ്റൊരു പത്ത് പേര്‍ എഐസിസിക്കും മറുപടി പറയേണ്ടി വരുന്ന സാഹചര്യമാണ് കര്‍ണാടക കാണാന്‍ പോവുന്നത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !