ചെന്നൈ: തമിഴ്നാട്ടില്‍ രണ്ടിടത്തുണ്ടായ വ്യാജമദ്യ ദുരന്തങ്ങളില്‍ പന്ത്രണ്ടു പേര് മരിച്ചു. തമിഴ്നാട്ടിലെ വില്ലുപുരത്തും ചെങ്കല്‍പ്പേട്ട് ജില്ലയിലുമാണ് വ്യാജമദ്യ ദുരന്തം ഉണ്ടായത്. മൂന്ന് സ്ത്രീകള്‍ അടക്കമുള്ളവരാണ് മരിച്ചത്.
വെള്ളിയാഴ്ചയാണ് സംഭവം ഉണ്ടായത്. അന്ന് രണ്ടുപേരും ശനിയാഴ്ച ദമ്പതിമാരും മരിച്ചിരുന്നു. ആറുപേര്‍ ഞായറാഴ്ചയാണ് മരിച്ചത്.ആറുപേരും വിഷമദ്യം കഴിച്ചാണ് മരിച്ചതെന്ന് അധികൃതര്‍ സ്ഥിരീകരിച്ചതായി എഎന്‍ഐ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടുചെയ്തു. നിരവധി പേര് ആശുപത്രിയില്‍ ചികിത്സയിലുണ്ട്. എന്നാല്‍ ഇവരെല്ലാം തന്നെ അപകടനില തരണം ചെയ്തിട്ടുണ്ട്.
രണ്ടിടത്തായാണ് വ്യാജമദ്യ ദുരന്തം ഉണ്ടായത്. ഇവരണ്ടും തമ്മില്‍ ബന്ധമുണ്ടോ എന്ന് അന്വേഷിച്ചു വരികയാണെന്ന് ഐ.ജി എന്‍ കണ്ണന് മാധ്യമങ്ങളോട് പറഞ്ഞു. ചെങ്കല്‍പ്പേട്ട്, വില്ലുപുരം ജില്ലകളിലാണ് വിഷമദ്യ ദുരന്തമുണ്ടായത്. ചികിത്സയില്‍ കഴിയുന്ന രണ്ടുപേര്‍ തീവ്രപരിചരണ വിഭാഗത്തിലാണ് ഉള്ളത്. 33 പേര് സുഖംപ്രാപിച്ചുവരുന്നു. പന്ത്രണ്ടു പേര്‍ക്കാണ് ദുരന്തത്തില്‍ ജീവന് നഷ്ടമായത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.