കുറ്റിപ്പുറം :ഭാരതപ്പുഴയിൽ കുളിക്കാനിറങ്ങിയ വിദ്യാർഥി മുങ്ങി മരിച്ചു. ചെമ്പിക്കൽ പാഴൂർ ജുമാമസ്ജിദ് സമീപം പുത്തൻ പീടിയേക്കൽ സൈനുദ്ധീന്റേയും ആയിശയുടെയും മകൻ മുഹമ്മദ് സനൂബ് (12) ആണ് മുങ്ങി മരിച്ചത്.
ഭാരതപ്പുഴയുടെ ചെമ്പിക്കൽ ഭാഗത്താണ് സംഭവം. ഇന്നലെ വൈകുന്നേരം 4 മണിയോടെയാണ് സംഭവം.വീട്ടിൽ നിന്നും സുഹൃത്തുമൊത്ത് കുളിക്കാനെത്തിയതായിരുന്നു.
പാഴൂർ എ.എം.യു.പി സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർഥിയാണ്. തിരൂർ ജില്ലാ ആശുപത്രിയിലെ പോസ്റ്റ് മോർട്ടത്തിന് ശേഷം ഇന്ന് പാഴൂർ ജുമാമസ്ജിദ് ഖബർസ്ഥാനിൽ മയ്യിത്ത് മറവ് ചെയ്യും. സൈഫുദ്ധീൻ , ജുമൈലത്ത് എന്നിവർ സഹോദരങ്ങളാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.