തൊഴിൽ അന്വേഷകർക്ക് അവസരങ്ങളുടെ വാതയനങ്ങൾ തുറന്നിട്ട് എമിറേറ്റ്സ് _emirates job

യുഎഇ :കഴിഞ്ഞ വർഷം മാത്രം 17,000-ത്തിലധികം ജീവനക്കാരെ emirates job നിയമിച്ചതായി എമിറേറ്റ്‌സ് ഗ്രൂപ്പ്.

2022-23 വർഷത്തിൽ എമിറേറ്റ്‌സും ഡിനാറ്റയും ലോകമെമ്പാടും തൊഴിലാളികളുടെ റിക്രൂട്ട്‌മെന്റ് വർധിപ്പിച്ചു. തൽഫലമായി, ഗ്രൂപ്പിന്റെ മൊത്തം തൊഴിലാളികൾ 20% വർദ്ധിച്ച് 102,379 ജീവനക്കാരായി,ഇവർ 160-ലധികം വ്യത്യസ്തമായ ദേശീയതകളെയാണ് പ്രതിനിധീകരിക്കുന്നത്.

കമ്പനി അതിന്റെ 2022-23 വാർഷിക റിപ്പോർട്ട് വ്യാഴാഴ്ച, പുറത്തിറക്കി. 10.9 ബില്യൺ ദിർഹം (3.0 ബില്യൺ ഡോളർ) റെക്കോർഡ് വാർഷിക ലാഭമാണ് ഇത്തവണ രേഖപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ വർഷത്തെ കമ്പനിയുടെ നഷ്ടത്തെ താരതമ്യം ചെയ്യുമ്പോൾ ഇത്തവണ ശക്തമായ തിരിച്ചുവരവാണ് കമ്പനി നടത്തിയിരിക്കുന്നത്.

“ഞങ്ങളുടെ ബ്രാൻഡെഡ് ഉൽപന്നങ്ങളിലും സേവനങ്ങളിലുമുള്ള തുടർച്ചയായ നിക്ഷേപവും വിശ്വാസവും ഉപഭോക്തൃ മുൻഗണന വർദ്ധിപ്പിക്കുന്നതിനും വിപണിയിൽ കമ്പനിയെ കൂടുതൽ പരിചിതമാക്കാനും സഹായിച്ചു.

തൽഫലമായി, 2022-23 സാമ്പത്തിക വർഷത്തിൽ കമ്പനിക്ക്‌ റെക്കോർഡ് സാമ്പത്തിക പ്രകടനവും ക്യാഷ് ബാലൻസും കരസ്തമാക്കാൻ കഴിഞ്ഞു. കൂടാതെ എല്ലാ ജീവനക്കാരുടെയും കഠിനാധ്വാനവും ആത്മാർത്ഥതയും ഞങ്ങളുടെ സേവനം വർദ്ധിപ്പിക്കാനും ഈ നേട്ടം കൈവരിക്കാനും സഹായകരമായി.

ആഗോള എയർലൈൻ വ്യവസായ രംഗം വൈദഗ്ധ്യമുള്ള ജീവനക്കാരുടെ കടുത്ത ക്ഷാമം നേരിട്ടപ്പോഴും, കഴിവുറ്റ ജീവനക്കാരെ കണ്ടെത്തി റിക്രൂട്ട് ചെയ്യാൻ എമിറേറ്റ്സിന് കഴിഞ്ഞു.

കഴിഞ്ഞ വർഷം നിരവധി തവണ കമ്പനി ഓപ്പൺ ഡേകൾ നടത്തുകയും കരിയർ മേളകളിൽ പങ്കെടുക്കുകയും ചെയ്തു. കൂടാതെ സോഫ്റ്റ്‌വെയർ എഞ്ചിനീയറിംഗ്, ഡെവോപ്‌സ്, ഹൈബ്രിഡ് ക്ലൗഡ്, എജൈൽ ഡെലിവറി, ടെക്‌നിക്കൽ പ്രൊഡക്‌റ്റ് മാനേജ്‌മെന്റ്, ഡിജിറ്റൽ വർക്ക്‌പ്ലേസ്, സൈബർ സെക്യൂരിറ്റി, ഐടി ആർക്കിടെക്ചർ, ഇന്നൊവേഷൻ, സർവീസ് മാനേജ്‌മെന്റ് തുടങ്ങി നിരവധി മേഖലകളിൽ 800-ലധികം പേരെ നിയമിക്കുമെന്നും സെപ്റ്റംബറിൽ ഗ്രൂപ്പ് പ്രഖ്യാപിച്ചു.

ഡിസംബറിൽ, ആന്റ്‌വെർപ്പ്, സരജേവോ, മിലാൻ, ബാഴ്‌സലോണ, നൈസ്, മോണ്ട്പെല്ലിയർ, ബോഡ്രം എന്നിവിടങ്ങളിൽ ക്യാബിൻ ക്രൂവിനെ നിയമിക്കുന്നതിനായി ഗ്രൂപ്പ് ഓപ്പൺ ഡേകൾ നടത്തി.

ഗ്രൂപ്പിന്റെ കരിയർ വെബ്‌സൈറ്റിൽ ഏകദേശം 200 ഒഴിവുകൾ ആണ് രേഖപ്പെടുത്തിയിരിക്കുന്നത്.അതിൽ പകുതിയിലധികം ഓപ്പണിംഗുകളും യുഎഇയിൽ തന്നെയാണ് എന്നതും തൊഴിൽ അന്വേഷകരെ കൂടുതൽ ആകർഷിപ്പിക്കുന്നു

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി ന്യൂസ്  ☎: +918606657037  വാർത്തകൾ 💬 അയയ്ക്കാൻ | പരസ്യങ്ങൾക്ക് |🫥CHAT SUPPORT | 📩 : dailymalayalyinfo@gmail.com

ഒരു നൂറ്റാണ്ടിനെ ആവേശം കൊള്ളിച്ച മുദ്രാവാക്യം ഇനിയില്ല

പുറത്ത് വരുന്നത് ഭയം ജനിപ്പിക്കുന്ന ഞെട്ടിക്കുന്ന സത്യങ്ങൾ | Dharmasthala Mass Murder

"'വില്യം മോറിസ് അക്കാദമിയില്‍ എ ലെവല്‍ വിദ്യാര്‍ത്ഥിനി ഹെഷു...!!'', Watch the video

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !