കൊച്ചി: ഡ്രസ്സ് കോഡ് പരിഷ്കരണം വേണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാനത്തെ വനിതാ ജഡ്ജിമാർ രംഗത്ത് ഇപ്പോഴത്തെ വസ്ത്ര ധാരണ രീതിക്ക് പകരം ചുരിദാർ ധരിക്കാൻ അനുവദിക്കണമെന്നാണ് വനിതാ ജഡ്ജിമാരുടെ ആവശ്യം.
സംസ്ഥാനത്തെ നൂറിലധികം വരുന്ന വനിതാ ജഡ്ജിമാരാണ് ഈ ആവശ്യം ഉന്നയിച്ച് ഹൈക്കോടതിയെ സമീപിച്ചത്. അൻപത് വർഷത്തിലേറെ പിന്നിട്ട ഡ്രസ് കോഡ് പരിഷ്കരിക്കണമെന്നും ഇവർ ആവശ്യപ്പെട്ടു
വായു സഞ്ചരമില്ലാത്ത, ആളുകൾ തിങ്ങി നിറഞ്ഞ കോടതി മുറികൾക്കുള്ളിൽ സാരി ഉടുത്തും, അതിന് മേൽ കറുത്ത കോട്ട് ഇട്ടും നെക്ക് ബാൻ്റ് കെട്ടിയും മണിക്കൂറുകൾ ഇരിക്കുന്നത് ശാരീരിക മായി ബുദ്ധിമുട്ട് ഉണ്ടാക്കുന്നു എന്നാണ് പരാതി. കടുത്ത ചൂടുള്ള കാലാവസ്ഥയിൽ ഇപ്പോഴത്തെ വസ്ത്രം ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്നും ഇവർ പറയുന്നു.
അൻപത്തി മൂന്നു കൊല്ലങ്ങൾക്ക് മുൻപാണ് നേരത്തെ ജുഡീഷ്യൽ ഓഫീസർമാരുടെ ഡ്രസ് കോഡ് പരിഷ്കരിച്ചത്. കഴിഞ്ഞ 53 വർഷങ്ങൾക്കിടെയുണ്ടായ മാറ്റം പരിഗണിച്ചു വേണം പുതിയ പരിഷ്കാരമെന്നും വനിത ജഡ്ജിമാർ പറയുന്നു.
കഴിഞ്ഞയിടെ തെലങ്കാനയിൽ വനിതാ ജഡ്ജിമാരുടെ വസ്ത്രധാരണ രീതി പരിഷ്കരിച്ചിരുന്നു എന്നും ജഡ്ജിമാർ ഓർമിപ്പിച്ചു
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.