ഡൽഹി:ഗ്രാമീണ മേഖലയിലെ ജനങ്ങളുടെ ഉന്നമനത്തിനായി ആർട്ടിഫിഷൽ ഇന്റലിജൻസ് അടിസ്ഥാനപ്പെടുത്തിയ പുതിയ ചാറ്റ്ബോട്ട് അവതരിപ്പിച്ച് മൈക്രോസോഫ്റ്റ്. ‘ജുഗൽബന്ദി’ എന്ന പേര് നൽകിയിരിക്കുന്ന ഈ ചാറ്റ്ബോട്ടിലൂടെ സേവനങ്ങൾ വളരെ എളുപ്പത്തിൽ ലഭ്യമാകും.
പ്രമുഖ എഐ സ്ഥാപനമായ ഓപ്പൺ എൻവൈഎഐ, എ14 ഭാരത് എന്നിവയുടെ സഹായത്തോടെയാണ് മൈക്രോസോഫ്റ്റ് ജുഗൽബന്ദി അവതരിപ്പിച്ചിട്ടുള്ളത്. വാട്സ്ആപ്പ് വഴിയാണ് ജുഗൽബന്ദി പ്രവർത്തിക്കുക.
സർക്കാറിന്റെ വിവിധ പദ്ധതികളെ കുറിച്ച് അറിയാനും, അവയുടെ ആനുകൂല്യങ്ങൾ യഥാക്രമം പ്രയോജനപ്പെടുത്താനും ജുഗൽബന്ദി സഹായിക്കുന്നതാണ്. ടെലിവിഷൻ, പത്രങ്ങൾ എന്നിവ എത്താത്ത സ്ഥലങ്ങളിൽ പോലും ആളുകൾ മൊബൈൽ ഫോണുകൾ ഉപയോഗിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്.
ഈ സാഹചര്യത്തിലാണ് ജുഗൽബന്ദി അവതരിപ്പിച്ചത്. മലയാളം ഉൾപ്പെടെയുള്ള 10 ഇന്ത്യൻ ഭാഷകളിൽ ജുഗൽബന്ദിയുടെ സേവനം ലഭ്യമാണ്.
തികച്ചും സൗജന്യമായാണ് ജുഗൽബന്ദി സേവനങ്ങൾ വാഗ്ദാനം ചെയ്യുന്നത്. ടെക്സ്റ്റ് ആയോ വോയിസ് ആയോ ഉത്തരങ്ങൾ നൽകാൻ കഴിയുമെന്നതാണ് പ്രധാന പ്രത്യേകത.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.