രാജ്യത്ത് യുപിഐ ലൈറ്റ് സംവിധാനം അവതരിപ്പിക്കാനൊരുങ്ങി പ്രമുഖ ഡിജിറ്റൽ പേയ്മെന്റ് പ്ലാറ്റ്ഫോമായ ഫോൺപേ. ഫോൺപേയിലെ യുപിഐ ലൈറ്റ് ഫീച്ചർ എല്ലാ ബാങ്കുകളും സപ്പോർട്ട് ചെയ്യുന്നുണ്ട്.
അതിനാൽ, ഉപഭോക്താക്കൾക്ക് വളരെ എളുപ്പത്തിൽ തന്നെ ഇടപാടുകൾ നടത്താൻ സാധിക്കും. കെവൈസി ഇല്ലാതെ തന്നെ ലൈറ്റ് അക്കൗണ്ട് ആക്ടിവേറ്റ് ചെയ്യാൻ കഴിയുമെന്നതാണ് മറ്റൊരു പ്രധാന പ്രത്യേകത. പേടിഎമ്മിന് പിന്നാലെയാണ് യുപിഐ ലൈറ്റ് സേവനം ഫോൺപേയിലും എത്തിയത്.
ഫോൺപേ ആപ്പിലെ ഹോം സ്ക്രീനിൽ കാണുന്ന യുപിഐ ലൈറ്റിൽ ക്ലിക്ക് ചെയ്താൽ ഈ ഫീച്ചർ ആക്ടിവേറ്റ് ചെയ്യാൻ കഴിയും. യുപിഐ ലൈറ്റിൽ സൂക്ഷിക്കേണ്ട തുക നൽകിയതിനു ശേഷം ബാങ്ക് അക്കൗണ്ട് സെലക്ട് ചെയ്യാവുന്നതാണ്.
തുടർന്ന് യുപിഐ പിൻ കൂടി നൽകുന്നതോടെ ലൈറ്റ് അക്കൗണ്ട് ആക്ടിവേറ്റ് ആകും.ഉപാധികളോടെ പിൻ നമ്പർ എന്റർ ചെയ്യാതെ ഇടപാട് നടത്താൻ സഹായിക്കുന്നവയാണ് യുപിഐ ലൈറ്റ് സേവനം.
200 രൂപയിൽ താഴെ മൂല്യമുള്ള ഇടപാടുകളാണ് യുപിഐ ലൈറ്റ് സേവനം ഉപയോഗിച്ച് നടത്താൻ സാധിക്കുക. കൂടാതെ, ലൈറ്റ് അക്കൗണ്ടിൽ പരമാവധി 2,000 രൂപ വരെ ഉപഭോക്താവിന് സൂക്ഷിക്കാൻ സാധിക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.