കോട്ടയം :പാലാ നഗരസഭയിൽ പാചക വാതക ബോധവത്കരണ ക്ലാസ് നടത്തി.. ചെയർപേഴ്സൺ ശ്രീമതി. ജോസിൻ ബിനോ-
പാചകവാതക സിലിണ്ടർ ന്റെ സുരക്ഷിതവും നിയമപരവുമായ ഉപയോഗത്തെക്കുറിച്ച് ഒരു ബോധവത്കരണ ക്ലാസ്സ് മെയ് 26-നു ഉച്ചക്ക് 2.00 മണിക്ക് നഗരസഭ കോൺഫറൻസ് ഹാളിൽ വച്ചു നടത്തി.
ചെയർ പേഴ്സൺ ശ്രീമതി. ജോസിൻ ബിനോ യോഗം ഉത്ഘാടനം ചെയ്തു... കൗൺസിലർ മാരായ അഡ്വ. ബിനു പുളിക്കകണ്ടം, ആനി ബിജോയ്, ലിസികുട്ടി മാത്യു, മായാ രാഹുൽ, സിജി ടോണി, കുടുംബശ്രീ ചെയർപേഴ്സൺ ശ്രീകല അനിൽകുമാർ എന്നിവർ പങ്കെടുത്തു...
റേഷനിങ് ഇൻസ്‌പെക്ടർ ശ്രീമതി.സൗമ്യ സി. കെ സ്വാഗതം പറഞ്ഞു... ഡോൺ ഗ്യാസ് സർവീസ് എഞ്ചിനീയർ ശ്രീ.മനോജ് ഗ്യാസ് സിലിണ്ടർ ലൈവ് ഡെമോൺസ്ട്രഷൻ നടത്തി...
റെസിഡൻസ് അസോസിയേഷൻ ഭാരവാഹികൾ, വിവിധ റേഷൻകട ലൈസൻസികൾ, കുടുംബശ്രീ അംഗങ്ങൾ, വീട്ടമ്മമാർ എന്നിവർ പങ്കെടുത്തു...ബിജോയ് മണർകാട്ടു യോഗത്തിന് നന്ദി അർപ്പിച്ചു...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.