ചേർത്തല: വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായ യുവതിക്ക് നഷ്ടപരിഹാരം വിധിച്ച് കോടതി. പലിശയുൾപ്പെടെ 1,06,50,000 രൂപാ നഷ്ടപരിഹാരം നൽകണമെന്നാണ് കോടതി വ്യക്തമാക്കിയിട്ടുള്ളത്.
ചേർത്തല കൊക്കോതമംഗലം കൂവക്കൽവീട്ടിൽ ജോസഫൈൻ ജോസഫിനാണ് കോടതി നഷ്ടപരിഹാരം വിധിച്ചത്. ഇൻഷ്വറൻസ് കമ്പനി ഒരുമാസത്തിനകം തുക നൽകണമെന്നാണ് കോടതി നൽകിയിട്ടുള്ള നിർദ്ദേശം.
ആലപ്പുഴ പ്രിൻസിപ്പൽ എംഎസി ടി ജഡ്ജ് ജോഷി ജോൺ ആണ് ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. 2017 മാർച്ച് 18 ന് ദേശീയപാതയിൽ അരൂർ കുമർത്തുപടി ക്ഷേത്രത്തിനു സമീപത്ത് വെച്ചാണ് ജോസഫൈന് അപകടം സംഭവിച്ചത്.
ജോസഫൈൻ ഓടിച്ച സ്‌കൂട്ടറിൽ മറ്റൊരു സ്‌കൂട്ടർ ഇടിക്കുകയായിരുന്നു. അപകടത്തിൽ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ജോസഫൈന്റെ സംസാരശേഷി നഷ്ടമാകുകയും ചെയ്തിരുന്നു. അപകടം സമയത്ത് ജോസഫൈൻ ഗർഭിണിയായിരുന്നു. ജോസഫൈന്റെ കുട്ടി പ്രസവാനന്തരം മരിക്കുകയും ചെയ്തിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.