കോട്ടയം: രാമപുരം ചക്കാമ്പുഴയിൽ കുറുക്കന്റെ ആക്രമണം.നാലു പേർക്ക് പരുക്കേറ്റു. സ്ത്രീകൾ ഉൾപ്പെടെയുള്ളവർക്കാണ് മുഖത്തും വിരലുകളിലും പരുക്കേറ്റത്. ഇന്ന് രാവിലെ 6 മുതലാണ് പല സമയത്ത് പലയിടങ്ങളിലായി ആക്രമണമുണ്ടായത്.
നടുവിലാ മാക്കൽ ബേബി, നെടുംമ്പള്ളിൽ ജോസ്, തെങ്ങുംപ്പള്ളിൽ മാത്തുക്കുട്ടി, തെങ്ങുംപ്പള്ളിൽ ജൂബി എന്നിവരെയാണ് കുറുക്കൻ ആക്രമിച്ചത്.
എഴാച്ചേരി ഭാഗത്ത് നെടുമ്പള്ളിൽ ജോസിനെയാണ് ആദ്യം ആക്രമിച്ചത്. ഇന്ന് രാവിലെ 6 മണിയോടെയാണ് ആക്രമണം ഉണ്ടായത്. കുറുക്കൻ ചക്കാമ്പുഴ വളക്കാട്ടുക്കുന്ന് ഭാഗത്തേക്ക് എത്തുകയായിരുന്നു.
കുറുക്കനെ ഇതുവരെയും പിടികൂടാനായിട്ടില്ല. ജനങ്ങളില്‍ ഭീതി വളര്‍ന്നിട്ടുണ്ട്.കടനാട് പഞ്ചായത്ത് കൊടുംമ്പിടി ഭാഗത്തും മേലുകാവ് മറ്റം നീലൂർ എന്നിവിടങ്ങളിലും കുറുക്കന്റെ ശല്ല്യം ഏതാനും നാളുകളായി വളരെ കൂടുതലാണെന്ന് നാട്ടുകാർ പറഞ്ഞു.
മേലുകാവ് നീലൂർ ഭാഗങ്ങളിൽ രാത്രി കാലങ്ങളിൽ കുറുക്കനെ ഭയന്ന് പുറത്തിറങ്ങാൻ വയ്യാത്ത സാഹചര്യമാണ് നിലവിൽ ഉള്ളതെന്ന് നിരവധി വീട്ടുകാരും പറഞ്ഞു
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.