യുക്രെയ്ൻ: സഹായിക്കണം! മോദിയ്ക്ക് കത്തെഴുതി സെലൻസ്‌കി. റഷ്യ-യുക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യയുടെ ഇടപെടൽ തേടി പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക് കത്തെഴുതി പ്രസിഡന്റ് വൊളോഡിമിർ സെലൻസ്‌കി.
മെഡിക്കൽ ഉപകരണങ്ങൾ ഉൾപ്പെടെയുള്ള അധിക മാനുഷിക സഹായം അഭ്യർത്ഥിച്ചാണ് കത്തെഴുതിയിരിക്കുന്നത്. നാല് ദിവസത്തെ ഇന്ത്യാ സന്ദർശത്തിനിടെ യുക്രെയ്‌നിയൻ ഡെപ്യൂട്ടി വിദേശകാര്യമന്ത്രി എമിൻ ധപറോവ കേന്ദ്ര വിദേശകാര്യ സാംസ്‌കാരിക സഹമന്ത്രി മീനാക്ഷി ലേഖിയ്ക്കാണ് കത്ത് നൽകിയത്.
ഇരു നേതാക്കളും ഉഭയകക്ഷി, ആഗോള വിഷയങ്ങളിൽ പരസ്പര താൽപ്പര്യമുള്ള കാഴ്ചപ്പാടുകൾ കൈമാറി. യുക്രെയ്നിന് 'വർദ്ധിപ്പിച്ച മാനുഷിക സഹായം' ഉറപ്പ് നൽകിയിട്ടുണ്ടെന്ന് മീനാക്ഷി ലേഖി പറഞ്ഞു. യോഗത്തെ 'ഫലപ്രദം' എന്നാണ് ധപറോവ വിശേഷിപ്പിച്ചത്. ഇന്ത്യൻ കൗൺസിൽ ഓഫ് വേൾഡ് അഫയേഴ്സിൽ (ഐസിഡബ്ല്യുഎ) നടത്തിയ പ്രസംഗത്തിന് മുന്നോടിയായി ചൊവ്വാഴ്ചയാണ് എമിൻ ധപറോവ മീനാക്ഷി ലേഖിയെ കണ്ടത്.
ധപറോവയുടെ ഇന്ത്യാ സന്ദർശനം ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം സുഗമമാക്കുമെന്നും പ്രസ്താവനയിൽ പറയുന്നു. വിദേശകാര്യ സഹമന്ത്രി മീനാക്ഷി ലേഖിലുമായും ധപറോവ കൂടിക്കാഴ്ച നടത്തിയിരുന്നു. അധിക മാനുഷിക സഹായം ആവശ്യപ്പെട്ടുള്ള സെലൻസ്‌കിയുടെ കത്ത് ധപറോവ കൈമാറുകയും ചെയ്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.