കേരളത്തിന് രണ്ട് വന്ദേ ഭാരത് ട്രെയിനുകൾ അനുവദിച്ചു;പ്രഖ്യാപനം 24ന്

കൊച്ചി: കേരളത്തിന് രണ്ട് വന്ദേ ഭാരത് ട്രെയിനുകൾ അനുവദിച്ചു. ഈ മാസം 24ന് കേരളത്തിലെത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി ഇതുമായി ബന്ധപ്പെട്ട പ്രഖ്യാപനം നടത്തും. യുവം പരിപാടി ഉദ്ഘാടനം ചെയ്യാനാണ് പ്രധാനമന്ത്രി കേരളത്തിൽ എത്തുന്നത്. പരിപാടിയോടനുബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റോഡ് ഷോ കൊച്ചിയിൽ നടക്കും. പ്രധാന മന്ത്രിയുടെ കേരളത്തിലെ ആദ്യ റോഡ് ഷോയാണിത്. 

ഏപ്രിൽ 24ന് കൊച്ചി നേവൽ ബെയ്സ് മുതൽ തേവര സേക്രഡ് ഹാർട്ട് കോളജ് മൈതാനി വരെയാണ് പ്രധാനമന്ത്രിയുടെ റോഡ് ഷോ നടക്കുക. വന്ദേ ഭാരതിൻ്റെ സർവീസിനായുള്ള അറ്റകുറ്റ സൗകര്യങ്ങൾ കൊച്ചുവേളിയിൽ പൂർത്തിയായി. തിരുവനന്തപുരം മുതൽ കണ്ണൂർ വരെയാണ് വന്ദേ ഭാരതിൻ്റെ സർവീസ്. എറണാകുളം മുതൽ തിരുവനന്തപുരം വരെ മണിക്കൂറിൽ 75, 90, 100 കിലോമീറ്റർ എന്നിങ്ങനെയാണ് വേഗത. 

നഗരങ്ങളിലെ പ്രധാന കേന്ദ്രങ്ങളിലായിരിക്കും സ്റ്റോപ്പുകൾ. വന്ദേ ഭാരതിനായി രണ്ട് പിറ്റ് ലൈനുകൾ വൈദ്യുദീകരിച്ചിട്ടുണ്ട്. ഇരട്ടപ്പാതയുള്ളതിനാൽ കോട്ടയം വഴിയാകും സർവീസ് എന്നാണ് ലഭ്യമാകുന്ന വിവരം. യാത്രക്കാരുടെ വർധനവ് അനുസരിച്ച് കോച്ചുകളുടെ എണ്ണവും കൂട്ടിയേക്കും. വിവിധ റൂട്ടുകളിൽ വന്ദേ ഭാരത് ട്രെയിൻ സർവീസ് തുടങ്ങുന്നതിനുള്ള പ്രക്രിയകൾ തുടരുകയാണ്.

പൂര്‍ണമായും തദ്ദേശീയമായി നിര്‍മ്മിച്ച വന്ദേ ഭാരത് ട്രെയിന്‍ അത്യാധുനിക സൗകര്യങ്ങളോടെയാണ് സജ്ജീകരിച്ചിരിക്കുന്നത്. വേഗത, സുരക്ഷ, സേവനം എന്നിവയാണ് ഇതിന്റെ മുഖമുദ്ര. വന്ദേ ഭാരത് എക്‌സ്പ്രസ് ഇന്ത്യയുടെ റെയില്‍ ഗതാഗതത്തിന് ഒരു പുതിയ വിപ്ലവ മാനം നല്‍കാന്‍ പോകുന്നു. വെള്ളിയാഴ്ച ഗാന്ധിനഗര്‍-മുംബൈ സെന്‍ട്രല്‍ വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിന്‍, ഗാന്ധിനഗറില്‍ നിന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്‌ലാഗ് ഓഫ് ചെയ്തു.

ഇന്ത്യയിലെ ഏറ്റവും വേഗതയേറിയ ട്രെയിന്‍

ഇന്ത്യയിലെ ഏറ്റവും വേഗതയേറിയ തീവണ്ടിയാണ് വന്ദേ ഭാരത് എക്‌സ്പ്രസ്. വിപുലമായ ഫീച്ചറുകളാല്‍ സജ്ജീകരിച്ചിരിക്കുന്ന ഈ സെമി-ഹൈ സ്പീഡ് ട്രെയിന്‍ 52 സെക്കന്‍ഡിനുള്ളില്‍ 0 മുതല്‍ 100 കിലോമീറ്റര്‍ വരെ വേഗത്തിലാക്കുകയും അതേ സമയം വേഗത കുറയ്ക്കുകയും ചെയ്യും. ഗാന്ധിനഗറില്‍ നിന്ന് മുംബൈയിലേക്കുള്ള ദൂരം ട്രെയിനില്‍ സഞ്ചരിക്കാന്‍ 7 മണിക്കൂര്‍ എടുക്കും. എന്നാല്‍ വന്ദേ ഭാരതില്‍ നിന്ന് ഈ ദൂരം വെറും 4 മണിക്കൂര്‍ കൊണ്ട് പൂര്‍ത്തിയാക്കാനാകും.

ഈ ട്രെയിനിന്റെ വേഗത അപകടമല്ല

വന്ദേ ഭാരതില്‍ ട്രെയിന്‍ കവാച്ച് സാങ്കേതികവിദ്യ, അതായത് ട്രെയിന്‍ കൂട്ടിയിടി ഒഴിവാക്കല്‍ സംവിധാനം സജ്ജീകരിച്ചിരിക്കുന്നു. രണ്ട് ട്രെയിനുകള്‍ കൂട്ടിയിടിക്കുന്നത് തടയുന്ന ഓട്ടോമാറ്റിക് സുരക്ഷാ സംവിധാനമാണിത്. അതായത്, അതിന്റെ ഉയര്‍ന്ന വേഗത കാരണം ഒരു തരത്തിലുള്ള അപകടവും ഇല്ല.

വന്ദേ ഭാരത് വിമാനത്തിനുള്ളിലെ അനുഭൂതി നല്‍കും

വന്ദേ ഭാരതിന്റെ ഇന്റീരിയര്‍ വളരെ ആഡംബരപൂര്‍ണമാണ്. 16 എയര്‍ കണ്ടീഷന്‍ഡ് കോച്ചുകള്‍ ഉണ്ട്. ഇതില്‍ ആയിരത്തിലധികം യാത്രക്കാര്‍ക്ക് ഒരേസമയം യാത്ര ചെയ്യാം. മെട്രോ പോലെ ഓട്ടോമാറ്റിക് വാതിലുകളുമുണ്ട്. ഉള്ളില്‍ നിന്ന് ഈ തീവണ്ടിയെ കണ്ടാല്‍ വിമാനത്തിന്റെ ഉള്‍വശമാണെന്ന് തോന്നിപ്പോകും. ഇരിപ്പിടങ്ങളും വിമാനത്തിനു സമം. യാത്രാ ക്ഷീണം അറിയുകയേ ഇല്ലെന്ന് സാരം. 

ആദ്യത്തെ വന്ദേ ഭാരത് 2019 ലാണ് ആരംഭിച്ചത്

വന്ദേ ഭാരത് ട്രെയിന്‍ സര്‍വീസ് ആരംഭിച്ചത് 2019 ലാണ്. അതായത്, മൂന്ന് വര്‍ഷം മുമ്പ്. ആദ്യത്തേത് ന്യൂഡല്‍ഹി-വാരാണസി റൂട്ടിലാണ് ഓടിയത്. മറ്റൊന്ന് ന്യൂഡല്‍ഹി-കത്ര റൂട്ടിലാണ് ഓടുന്നത്. ഇപ്പോള്‍ മൂന്നാമത്തെ വന്ദേ ഭാരത് ട്രെയിന്‍ ഗാന്ധിനഗറിനും മുംബൈയ്ക്കും ഇടയിലൂടെ ഓടും. തീവണ്ടിയിലെ ഭക്ഷണപാനീയങ്ങള്‍ക്കുള്ള സൗകര്യത്തിന്റെ കാര്യത്തിലും പൂര്‍ണ ശ്രദ്ധ ചെലുത്തിയിട്ടുണ്ട്. അത്യാധുനിക കലവറയാണ് ഒരുക്കിയിരിക്കുന്നത്. ഓരോ കോച്ചിലും ചൂടുള്ള ഭക്ഷണത്തിന് പുറമെ ശീതള പാനീയങ്ങളും നല്‍കുന്നതിനുള്ള സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. 

2023 ല്‍ 75 വന്ദേ ഭാരത് ട്രെയിനുകള്‍ ഓടിത്തുടങ്ങും

2023 ആഗസ്റ്റ് 15 നകം 75 വന്ദേ ഭാരത് ട്രെയിനുകള്‍ ഓടിക്കാന്‍ ഇന്ത്യന്‍ റെയില്‍വേ പദ്ധതിയിടുന്നു. ലോകത്തിലെ നാലാമത്തെ ഏറ്റവും വലിയ റെയില്‍വേ ശൃംഖലയുള്ള രാജ്യമാണ് ഇന്ത്യ. റെയില്‍വേയുടെ സൗകര്യങ്ങള്‍ ലോകനിലവാരമുള്ളതാക്കുക എന്നതാണ് വന്ദേ ഭാരത് ട്രെയിന്‍ ഓടിക്കുന്നതിലൂടെ കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യം വയ്ക്കുന്നത്. 

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !