ഹൃദയത്തിന് ശേഷം വിനീത് ശ്രീനിവാസനും പ്രണവ് മോഹന്‍ലാലും വീണ്ടും ഒന്നിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. പുതിയ ചിത്രത്തിന്റെ തിരക്കഥ പൂര്‍ത്തിയാചയെന്നും ഈ വര്‍ഷം പകുതിയോടെ സിനിമയുടെ ചിത്രീകരണം ആരംഭിക്കുമെന്നുമാണ് റിപ്പോര്‍ട്ട്. ചിത്രത്തില്‍ ധ്യാന്‍ ശ്രീനിവാസനും പ്രധാന വേഷത്തില്‍ എത്തുന്നു. പോയവര്‍ഷം റിലീസ് ചെയ്ത ഹൃദയം സൂപ്പര്‍ ഹിറ്റായി മാറിയിട്ടും പ്രണവ് സിനിമകളില്‍ നിന്ന് ഇടവേള എടുത്ത് ഒറ്റയ്ക്കുള്ള യാത്രകളിലായിരുന്നു.
വിനീതിന്റെ അടുത്ത ചിത്രത്തിലും പ്രണവ് നായകന്; ചിത്രത്തില്‍ ധ്യാന്‍ ശ്രീനിവാസനും
0
വ്യാഴാഴ്ച, ഏപ്രിൽ 13, 2023
നിരവധി ചിത്രങ്ങളിലേക്ക് പ്രണവിന്റെ പേര് ഉയര്‍ന്നു കേള്‍ക്കുകയും ചെയ്തു. ഹൃദയത്തിനുശേഷം വിനീത്- പ്രണവ് കൂട്ടുകെട്ട് ഒന്നിക്കുന്നതിന്റെ ആവേശത്തിലാണ് ആരാധകര്‍. പ്രണവിനെ പോലെ ധ്യാനും ഇത് രണ്ടാം തവണയാണ് വിനീത് ശ്രീനിവാസന് ചിത്രത്തില്‍ എത്തുന്നത്.വിനീത് ശ്രീനിവാസന് സംവിധാനം ചെയ്ത തിര എന്ന ചിത്രത്തില്‍ നായകനായി അഭിനയിച്ചാണ് ധ്യാന്‍ വെള്ളിത്തിരയില്‍ എത്തുന്നത്.
വിനീത് ശ്രീനിവാസന്, പ്രണവ് മോഹന്‍ലാല്‍ ചിത്രത്തിനുവേണ്ടി ധ്യാന്‍ ശരീരഭാരം കുറയ്ക്കാന്‍ ഒരുങ്ങുകയാണത്രേ. പുതിയ ചിത്രത്തിന്റെ തിരക്കഥ വിനീത് പൂര്‍ത്തിയാക്കി എന്നാണ് വിവരം. ആഗസ്റ്റില്‍ ചിത്രീകരണം ആരംഭിക്കാനാണ് ഒരുങ്ങുന്നത്. ചിത്രത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ അണിയറ പ്രവര്‍ത്തകര്‍ ഉടന്‍ പ്രഖ്യാപിക്കും
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.