വത്തിക്കാന്‍: ശ്വസന അണുബാധയെ തുടര്‍ന്ന് ചികിത്സയിലായിരുന്ന ഫ്രാന്‍സിസ് പാപ്പ ആശുപത്രി വിട്ടു. തന്നെ പ്രതിഷിച്ചു വന്ന ആൾക്കൂട്ടത്തെ നിരാശരാക്കാതെ അനാരോഗ്യത്തിലും കണ്ട പാപ്പ കാറില്‍ കയറുന്നതിന് മുന്‍പായി പുഞ്ചിരിക്കുകയും കൈ വീശുകയും ചെയ്തു. മാര്‍പ്പാപ്പ ആശുപത്രിയില്‍ നിന്ന് വസതിയിലേക്കു മടങ്ങി.
താന്‍ ചികിത്സയിലുണ്ടായിരുന്ന ആശുപത്രിയില്‍ വച്ച് മരിച്ച അഞ്ച് വയസുകാരിയുടെ മാതാപിതാക്കളെ, വത്തിക്കാനിലേക്ക് പുറപ്പെടുന്നതിന് മുന്‍പ് മാര്‍പാപ്പ ആശ്വസിപ്പിച്ചു. ദമ്പതികള്‍ കണ്ണീരോടെ പാപ്പയെ ഏറെ നേരം ആലിംഗനം ചെയ്തു.
ശ്വസിക്കാന്‍ ബുദ്ധിമുട്ട് അനുഭവപ്പെട്ടതിനെ തുടര്‍ന്ന് കഴിഞ്ഞ ബുധനാഴ്ചയാണ് മാർപാപ്പായെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മൂന്നു ദിവസത്തെ ആശുപത്രി വാസത്തിന് ശേഷമാണ് എണ്‍പത്തിയാറുകാരനായ മാര്‍പ്പാപ്പ സാന്താ മാര്‍ത്തയിലെ വസതിയിലേക്കു തിരിച്ചത്. 'ഞാന്‍ ഇപ്പോഴും ജീവിച്ചിരിക്കുന്നു' എന്ന് ആശുപത്രിക്ക് മുന്നില്‍ കാത്തുനിന്ന മാധ്യമപ്രവര്‍ത്തകരോടും വിശ്വാസികളോടും പാപ്പ തമാശയായി പറഞ്ഞു.
മാര്‍പാപ്പയ്ക്ക് വൈറല്‍ ബ്രോങ്കൈറ്റിസിനുള്ള ആന്റിബയോട്ടിക്കുകളാണ് നല്‍കിയിരുന്നത്. ആരോഗ്യത്തില്‍ കാര്യമായ പുരോഗതിയുണ്ടായെന്നും ഇന്നലെ വൈകുന്നേരം ആശുപത്രിയിൽ ഫ്രാന്‍സിസ് പാപ്പ പിസ കഴിച്ചുവെന്നും വത്തിക്കാന്‍ വക്താവ് പറഞ്ഞു. റോമിലെ ജെമെല്ലി ആശുപത്രിയിലാണ് പാപ്പയെ പ്രവേശിപ്പിച്ചിരുന്നത്. ഓശാന ഞായറാഴ്ചയിലെ തിരുക്കര്‍മ്മങ്ങള്‍ക്ക് ഫ്രാന്‍സിസ് മാര്‍പാപ്പ തന്നെ മുഖ്യ കാര്‍മികത്വം വഹിക്കും.





.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.