കോഴിക്കോട്: കേരളത്തെ ഞെട്ടിച്ച അജ്ഞാതന്റെ ട്രെയിൻ തീ കൊളുത്തലിനു പിന്നാലെ, എലത്തൂർ സ്റ്റേഷനും കോരപ്പുഴ പാലത്തിനും ഇടയിൽ നിന്ന് മൂന്ന് മൃതദേഹം കണ്ടെത്തി. ഒരു പുരുഷന്റേയും സ്ത്രീയുടെയും കുട്ടിയുടെയും മൃതദേഹമാണ് കണ്ടെത്തിയത്. അപകടം നടന്ന റെയിൽ പാളത്തിന് സമീപമാണ് മൃതദേഹം കണ്ടെത്തിയത്.
മൂന്ന് മൃതദേഹങ്ങളിൽ രണ്ടു പേരെ തിരിച്ചറിഞ്ഞു. കണ്ണൂർ മട്ടന്നൂർ സ്വദേശി റഹ്മത്ത് (48), ഇവരുടെ സഹോദരിയുടെ മകൾ സഹ്‌റ (രണ്ടു വയസ്സ്) എന്നിവരുടെ മൃതദേഹമാണിതെന്നാണ് ലഭ്യമാകുന്ന വിവരങ്ങൾ. മരിച്ച മധ്യവയസ്‌കൻ മലപ്പുറം സ്വദേശിയാണെന്നാണ് ആദ്യ ഘട്ട സൂചന. എന്നാൽ പേരുവിവരത്തിൽ സ്ഥിരീകരണമായിട്ടില്ലെന്ന് പോലീസ് പറഞ്ഞു.
അജ്ഞാതൻ പെട്രോൾ ഒഴിച്ചതിനെത്തുടർന്ന് ട്രെയിൻ ആളിക്കത്തിയപ്പോൾ ജീവൻ ഭയന്ന് ട്രെയിനിൽനിന്ന് ചാടിയവരാണ് പാളത്തിൽ മരിച്ചനിലയിൽ കണ്ടെത്തിയ മൂന്ന് പേരുമെന്ന് പോലീസ് പറഞ്ഞു. ഒരു സ്ത്രീയുടേയും മധ്യവയസ്‌കന്റേയും പിഞ്ചുകുഞ്ഞിന്റേയും മൃതദേഹമാണ് കണ്ടെത്തിയത്.
മൂന്നാമത്തെയാളെ തിരിച്ചറിഞ്ഞിട്ടില്ല. ട്രാക്കില്‍ തലയിടിച്ച് വീണ നിലയിലായിരുന്നു മൂന്നുപേരും. ഗുരുതരമായി പരിക്കേറ്റ പ്രിൻസ് എന്ന യാത്രക്കാരനെ ബേബി മെമ്മോറിയൽ ആശുപത്രിയിലും, മറ്റുള്ളവരെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലുമാണ് പ്രവേശിപ്പിച്ചിരിക്കുന്നത്.പാലത്തിനും എലത്തൂര്‍ സ്റ്റേഷനും ഇടയിലുള്ള ട്രാക്കിലാണ് മൂന്ന് മൃതദേഹങ്ങളും ഉണ്ടായിരുന്നത്.
തീവണ്ടിയില്‍ നിന്ന് പൊള്ളലേറ്റ് കൊയിലാണ്ടി സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയിലുള്ള കണ്ണൂര്‍ മട്ടന്നൂര്‍ പാലോട്ടുപള്ളി അസ്മ മന്‍സിലില്‍ റാസിഖിനൊപ്പം സഞ്ചരിച്ചവരെ സംഭവത്തിന് ശേഷം കാണാതായിരുന്നു. ഇതില്‍, പോലീസ് അന്വേഷണം നടത്തുന്നതിനിടെയാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.
ബോഗിക്ക് ഉള്ളില്‍ വച്ച് പൊള്ളലേറ്റ ഒമ്പത് പേരില്‍ രണ്ടുപേരുടെനില ഗുരുതരമാണ്. കണ്ണൂര്‍ സ്വദേശികളായ വക്കീല്‍ ഗുമസ്തന്‍ കതിരൂര്‍ നായനാര്‍ റോഡ് പൊയ്യില്‍ വീട്ടില്‍ അനില്‍ കുമാര്‍ (50), മകന്‍ അദ്വൈദ് (21) എന്നിവരാണവര്‍. ഇവരെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.
ഞായറാഴ്ച രാത്രി ഒമ്പതുമണിയോടെ തീവണ്ടി എലത്തൂര്‍ റെയില്‍വേ സ്റ്റേഷന്‍ പിന്നിട്ടപ്പോഴാണ് അജ്ഞാതന്റെ പെട്രോള്‍ ആക്രമണം ഉണ്ടായത്. 'ഡി-1' ബോഗിയിലാണ് സംഭവം.
തീ കൊളുത്തിയ അക്രമി ചെയിൻ വലിച്ച് നിർത്തിയ ശേഷം ഓടി രക്ഷപ്പെട്ടതായാണ് പ്രാഥമിക വിവരം. ചങ്ങല വലിച്ചതിനെ തുടര്‍ന്ന് തീവണ്ടി കോരപ്പുഴ പാലത്തിന് മുകളിലായാണ് അടിയന്തരമായി നിർത്തിയത്. തുടർന്ന് പോലീസും, ഫയർഫോഴ്സും എത്തി പൊള്ളലേറ്റവർ ആശുപത്രിയിലേക്ക് മാറ്റിയ ട്രെയിൻ യാത്ര പുനരാംരംഭിച്ചത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.