"പൂട്ടിച്ചാലും പൂട്ടാത്ത യൂണിവേഴ്സിറ്റി "97,000 രൂപയുണ്ടെങ്കില്‍ "തെങ്കാശി പ്രവാചക വൈദ്യം ഡോക്ടറേറ്റും വ്യാജ ചികിത്സയും" ;മലയാളികളടക്കം 46 പേര്‍ക്ക് ഡോക്ടറേറ്റ്

തെങ്കാശി: "പൂട്ടിച്ചാലും പൂട്ടാത്ത യൂണിവേഴ്സിറ്റി" നിരവധി വെബ്സൈറ്റുകളിൽ വാർത്തകളിൽ നിറഞ്ഞതിനെ തുടർന്നു  ഗവർമെൻറ് പൂട്ടിച്ചു. 

പൂട്ടിച്ച  യൂണിവേഴ്സിറ്റി ഇപ്പോഴും ആളെ പിടിക്കാൻ രംഗത്തുണ്ട്. വീണ്ടും അഡ്‌മിഷൻ എടുക്കുന്നു. ബിരുദവും നൽകുന്നു എന്നാൽ ഇപ്പോൾ വെബ്സൈറ്റിൽ ഫോൺ നമ്പർ കൊടുക്കാതെ ചെറുതായി ഒന്ന് മാറിയെന്നു മാത്രം,

ഫേസ്ബുക്കിലേക്ക് https://www.facebook.com/universityofalternativemedicines/ തിരിഞ്ഞു. വിളിച്ചാൽ കിട്ടില്ലെന്ന്‌ ധൂൾ ന്യൂസ്  ഉൾപ്പടെ ഉള്ളവർ പറയുമ്പോഴും ഡെയ്‌ലി മലയാളിയുടെ റിപ്പോർട്ടറുടെ  കണ്ണുകളിൽ യൂണിവേഴ്സിറ്റി യുടെ ഫോൺ നമ്പറുകൾ കുടുങ്ങി.

ലൊക്കേഷൻ ഒന്നുമാറി "Mecca, Saudi Arabia · Riyadh, Saudi Arabia · Chennai, Tamil Nadu," India എന്ന് കൂടാതെ വെബ്സൈറ്റിൽ ഇല്ലാത്ത ഫോൺ നമ്പർ ഫേസ്ബുക്കിലേക്ക് മാറ്റി അത്രതന്നെ.

ഫോൺ : +91 90877 97360 ഇമെയിൽ : oiuam2020@gmail.com





ഇതാണ് ഫെബ്രുവരിവരെ അവർ ഇടയ്ക്കിടെ ആളുകളെ ചേർക്കാൻ അപ്ഡേറ്റുവുകൾ നൽകുന്നു. പതിയെ ആളെ ചേർക്കുന്നുണ്ടാകാം. എന്നിരുന്നാലും പുതിയതായി അഡ്മിഷന് പോകുന്നവർ അറിയുക ഇത് ഒന്നുമാത്രം. 


റെഗുലറായുള്ള ബിരുദമോ പി.ജിയോ നെറ്റ് യോഗ്യതയോ ഇല്ലാതെ തന്നെ   97,000 രൂപയുണ്ടെങ്കില്‍ "പ്രവാചക വൈദ്യം ഡോക്ടറേറ്റും" പി.എച്ച്.ഡി നല്‍കുന്ന ഒരു സ്ഥാപനമുണ്ട് തമിഴ്നാട്ടിലെ തെങ്കാശി ജില്ലയിലെ കുറ്റാലത്ത്. 

ഓപ്പണ്‍ ഇന്റര്‍നാഷണല്‍ യൂണിവേഴ്സിറ്റി ഓഫ് അള്‍ട്രനേറ്റീവ് മെഡിസിന്‍സ് എന്നാണ് ചെറിയ കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന ഈ പേപ്പര്‍ സര്‍വകലാശാലയുടെ പേര്. 

2019ല്‍ സര്‍ക്കാരിന്റെ പൂട്ടുവീണു 2019 ജനുവരി 11 ലെ ദി ഹിന്ദുവിന്റെ റിപ്പോര്‍ട്ട് പ്രകാരം കുറ്റാലത്തുള്ള ഈ സ്ഥാപനത്തിന് സര്‍ക്കാരിന്റെ പൂട്ടുവീണതാണ്. ക്ലാസുകളോ പരീക്ഷകളോ നടത്താതെയാണ് സര്‍ട്ടിഫിക്കറ്റ് നല്‍കിയതെന്നും വ്യാജ സര്‍ട്ടിഫിക്കറ്റ് ലഭിച്ചവരില്‍ മലേഷ്യന്‍, മ്യാന്‍മര്‍ പൗരന്മാരും ഉള്‍പ്പെടുന്നുവെന്നും ഹിന്ദുവിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. തമിഴ്നാട്ടിലെ മയിലാടുംതുറയ്ക്കടുത്ത് തിരുവെല്‍വിക്കുടിയില്‍ ടി. സല്‍വരാജ് എന്നയാളാണ് ന്യൂനപക്ഷ നിയമത്തിന്റെ മറപിടിച്ച് ഈ സ്ഥാപനം നടത്തുന്നതെന്നും സര്‍വകലാശാലയുടെ ചാന്‍സലറായി അദ്ദേഹം സ്വയം പ്രഖ്യാപിച്ചിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. നാഷണല്‍ ബോര്‍ഡ് ഓഫ് ആള്‍ട്ടര്‍നേറ്റീവ് മെഡിസിന്‍ എന്ന കടലാസ് സംഘടനയുടെ സ്ഥാപകനും പ്രസിഡന്റുമാണ് താനെന്ന് സെല്‍വരാജ് അവകാശപ്പെട്ടിരുന്നുവെന്നും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.


Open International University of Alternative Medicines

http://oiuam.org/contact.html

195A Ward No. 2,
Ramavarmapuram,Courtallam
Tamilnadu-627802 View On Google Map

ഈ വര്‍ഷം നിരവധി മലയാളികളടക്കം 46 പേര്‍ക്ക് പ്രവാചക വൈദ്യത്തില്‍ ഈ ‘യൂണിവേഴ്സിറ്റി’ ‘ഡോക്ടറേറ്റ്’ നല്‍കിയെന്ന് ഇവരുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ പറയുന്നു. 17,400 രൂപകൊടുത്താല്‍ പ്രവാചക വൈദ്യത്തില്‍ ഡിപ്ലോമയും 47,000 രൂപയില്‍ ബിരുദവും 72000 രൂപയുണ്ടങ്കില്‍ പി.ജിയും നല്‍കുമെന്നും ഇവരുടെ വെബ്സൈറ്റ് സാക്ഷ്യപ്പെടുത്തുന്നു. 

‘സാധാരണ പി.എച്ച്.ഡി എങ്ങനെയാണോ അതിന്റെ എല്ലാ നടപടിക്രമങ്ങളും  പൂര്‍ത്തിയാക്കണം. നാലര വര്‍ഷം കൊണ്ടാണ് എന്റെ തിസീസ് പൂര്‍ത്തിയായത്. യൂണിവേഴ്സിറ്റി പി.ജിയോ അപ്ഗ്രഡേഷന്‍ വഴി പി.ജി ലെവലിലുള്ള വിദ്യാഭ്യാസമോ ആണ് ഇതിന് വേണ്ട യോഗ്യത. സഖാഫി ബിരുദം പോലുള്ള മതപരമായ വിദ്യാഭ്യാസ യോഗ്യതയുള്ളവര്‍ക്കും റിസേര്‍ച്ച് ചെയ്യാവുന്നതാണ്. 

കോഴ്സ് ഫീ ആയി  ഒരു ലക്ഷത്തോളം രൂപ നല്‍കേണ്ടി വരും  പല തവണ ആയി  പൈസ അടയ്ക്കാനും സൗകര്യം ഉണ്ട്. യു.ജി.സി അംഗീകാരമില്ലാതെ പ്രവര്‍ത്തനം കോണ്‍സ്റ്റിസ്റ്റ്യൂഷണല്‍ യൂണിവേഴ്സിറ്റി ഗ്രേയ്ഡിങിന്റെ(സി.യു.ജി) അതായത് മതന്യൂനപക്ഷങ്ങള്‍ക്ക് ഭരണഘടന നല്‍കുന്ന സെഷന്‍ ഉപയോഗിച്ചാണ് സ്ഥാപനം പ്രവര്‍ത്തിക്കുന്നതെന്നാണ് ഇവരുടെ വെബ്സൈറ്റില്‍ പറയുന്നത്. ന്യൂനപക്ഷങ്ങള്‍ക്ക് സ്വയംഭരണാധികാരമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുടങ്ങാന്‍ അനുവദിക്കുന്ന ഭരണഘടനയിലെ ആര്‍ട്ടിക്കിള്‍ 30(1) വകുപ്പും F.No-5-2/2019 (CPP-I/PU) എന്ന സുപ്രീം കോടതി വിധിയും ഇവര്‍ ആധികാരികമായി എടുത്തുപറയുന്നു. അതിനാല്‍ തന്നെ സ്ഥാപനത്തിന് യു.ജി.സിയുടെ അംഗീകാരം വേണ്ടതില്ലെന്നാണ് ഇവരുടെ വാദം. എന്നാല്‍ ഇന്ത്യയില്‍ ഭരണഘടനാപരമായി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അംഗീകരിക്കുന്നത് യു.ജി.സിയാണെന്നും ആര്‍ട്ടിക്കിള്‍ 30(1) പ്രകാരം ഇത്തരത്തില്‍ യൂണിവേഴ്സിറ്റി പ്രവര്‍ത്തിക്കുന്നത് നിയമവിരുദ്ധമാണെന്നും ഹൈക്കോടതി ചട്ടങ്ങൾ  പറയുന്നു.

‘ന്യൂനപക്ഷമായിട്ട് ഭരണഘടന കണക്കാക്കപ്പെട്ട വിഭാഗങ്ങള്‍ക്ക് സ്വയം ഭരണാവകാശമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളും തുടങ്ങാനുള്ള അവകാശമുണ്ട്. എന്നാല്‍ അതിനര്‍ത്ഥം ഷ്ടമുള്ള കോഴ്സുകള്‍ തുടങ്ങാന് പോലും ഈ ആക്ടിന് കീഴില്‍ പറ്റില്ല. സ്വയം ഭരണാധികാരത്തില്‍ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുക എന്നാല്‍ യു.ജി.സിയുടെ അനുമതിയില്ലാതെ യൂണിവേഴ്സിറ്റി ഗ്രാന്‍ഡ് കമ്മീഷന്‍ ആക്ടിന് വിരുദ്ധമായി പ്രവര്‍ത്തിക്കാന്‍ സാധ്യമല്ല

കോണ്‍സ്റ്റിസ്റ്റ്യൂഷന്‍ ഓഫ് റക്കഗനൈസേഷന്‍ യൂണിവേഴ്സിറ്റീസ് സംസ്ഥാന സര്‍ക്കാരിന്റെ അധികാര പരിധിയില്‍ വരുന്നതാണെന്നും ഇത് പ്രകാരം സ്ഥാപനങ്ങള്‍ തുടങ്ങാമെങ്കിലും സ്വയംഭരണത്തിന് ആര്‍ക്കും അധികാരമില്ല. നൂറോളം പണ്ഡിതന്മാരുടെ കൂട്ടായ്മയായ ഉലമാ കമ്മ്യൂണിറ്റി ഒരു സൊസൈറ്റി രൂപീകരിച്ച് തമിഴ്‌നാട് സര്‍ക്കാരിന് കീഴില്‍ ഈ സ്ഥാപനം രജിസ്റ്റര്‍ ചെയ്തെന്നാണ് മറ്റൊരു അവകാശ വാദം. എന്നാല്‍ ഉലമാ കമ്മ്യൂണിറ്റിയെക്കുറിച്ച് മറ്റ് വിവരങ്ങളൊന്നും വെബ്സൈറ്റില്‍ കാണാനാവില്ല. 

എന്താണ് പ്രവാചക വൈദ്യം? 

ഇസ്‌ലാമിക ചരിത്രത്തിലെ ശാസ്ത്ര ശാഖയായിട്ടാണ് പ്രവാചക വൈദ്യത്തെ ഇവര്‍ അവതരിപ്പിക്കുന്നത്. ഇസ്‌ലാമിക വിശ്വാസ പ്രകാരമുള്ള പ്രവാചക പരമ്പരയിലെ ആദം നബി മുതല്‍ മുഹമ്മദ് നബി വരെയുള്ളവര്‍ പിന്തുടര്‍ന്ന രീതിശാസ്ത്രത്തെക്കുറിച്ചുള്ള പഠനമാണിത്. പ്രവാചക വൈദ്യം എന്ന പേരില്‍ ചികിത്സ നടത്തുന്ന ഇവര്‍ മറയാക്കുന്നത് യുനാനിയേയും മന്ത്രവാദത്തേയുമാണ്. യുനാനി ഒരു മതത്തിന്റെ ഭാഗമായിട്ടുള്ള ചികിത്സയല്ല, ഗ്രീക്ക് ഒര്‍ജിന്‍ മെഡിസിനാണ്. എന്നാല്‍ വ്യാജമായ രീതിയില്‍ സര്‍ട്ടിഫിക്കറ്റ് നേടിയവര്‍ യുനാനിയെ മതത്തിന്റെ ഭാഗമായിട്ടുള്ള ചികിത്സ രീതിയായിട്ടാണ് അവതരിപ്പിക്കുന്നത്. ഇവര്‍ നല്‍കുന്ന മരുന്നുകളും യുനാനി മെഡിക്കല്‍ ശാഖയുമായി ബന്ധപ്പെട്ടുള്ളതാണ്.

ധൂൾ ന്യൂസ് :https://www.doolnews.com/special-report-about-fake-university-in-courtallam-tamil-nadu-112-61.html

ചേരരുത് പിടിക്കപ്പെടാം നിങ്ങളെ ആരും വിലമതിക്കില്ല. ഇതും കള്ള സെർട്ടിഫിക്കറ്റുകൾ തന്നെ. ചെന്ന് മേടിക്കുന്നുവെന്നു മാത്രം. നാട്ടിൽ കുട്ടികൾ പഠിത്തം കഴിഞ്ഞു എന്തിനു ചേരണം എന്ന് കരുതിയിരിക്കുമ്പോഴും ക്ലാസ്സുകളിൽ പോകാതെ ലഭിക്കുന്ന ഇത്തരം സർട്ടിഫിക്കട്ടുകൾ കാണിച്ചു കല്യാണ മാർക്കെറ്റിൽ വിലസുകയുമാകാം!! എന്നാൽ സർട്ടിഫിക്കറ്റ് പുറത്തെടുത്താലോ ചികിത്സ നടത്തിയാലോ !! പിന്നീടുള്ള ജീവിതം അഴികൾക്കുള്ളിലാകാം !! പ്രത്യേകിച്ച് വിദേശത്തുപോയാൽ തിരിച്ചു എത്തുന്നത് പോകലിനേക്കാൾ വേഗത്തിലാകും .

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

"അഭിനവ ഭാരതത്തിന്റെ വീര പുത്രരാവുക.. RSS വേദിയിൽ, ഫാ. ജോർജ് നെല്ലിക്കുന്ന് ചെരിവ് പുരയിടം

യുവാക്കള്‍ക്കായി ഒരുലക്ഷം കോടി രൂപയുടെ പദ്ധതി.. വമ്പൻ പ്രഖ്യാപനങ്ങളുമായി മോദി..

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !