യുവതിയെ ദുരൂഹസാഹചര്യത്തിൽ ഭർത്തൃഗൃഹത്തിൽ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഭര്‍ത്താവിനെയും ഭര്‍ത്തൃമാതാവിനെയും റിമാൻഡ് ചെയ്തു

കുറ്റ്യാടി: യുവതിയെ ദുരൂഹസാഹചര്യത്തിൽ ഭർത്തൃഗൃഹത്തിൽ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഭര്‍ത്താവിനെയും ഭര്‍ത്തൃമാതാവിനെയും റിമാൻഡ് ചെയ്തു. നാദാപുരം നരിക്കാട്ടേരി സ്വദേശിനി പുത്തൻപുരയിൽ അസ്മിന ദേവർകോവിൽ മരിച്ച കേസിലാണ് ഇരുവരെയും നാദാപുരം ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് റിമാൻഡ് ചെയ്തത്.

ഭർത്താവ് കരിക്കാടൻപൊയിൽ കമ്മനക്കുന്നുമ്മൽ ജംഷീർ (36), മാതാവ് കമ്മനക്കുന്നുമ്മൽ നഫീസ (55) എന്നിവരെയാണ് നാദാപുരം ഡിവൈഎസ്പി വിവി ലതീഷിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം ശനിയാഴ്ച അറസ്റ്റ് ചെയ്തത്.

നാദാപുരം ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ ജംഷീറിനെയും നഫീസയെയും 14 ദിവസത്തേക്ക് റിമാൻഡ് ചെയ്ത് കോഴിക്കോട് ജില്ലാ ജയിലിലേക്ക് മാറ്റി.

മാർച്ച് 13-നായിരുന്നു അഞ്ച് മാസം ഗർഭിണിയായ അസ്മിനയെ ഭർത്താവിന്റെ വീട്ടില്‍ തൂങ്ങി മരിച്ചനിലയിൽ കണ്ടത്.

തുടക്കത്തിൽ തൊട്ടിൽപ്പാലം പോലീസ് അസ്വാഭാവികമരണത്തിന് കേസെടുത്ത് അന്വേഷണം നടത്തിയെങ്കിലും പിന്നീട് നാദാപുരം ഡിവൈഎസ്പി അന്വേഷണച്ചുമതല ഏറ്റെടുക്കുകയായിരുന്നു. കഴിഞ്ഞ ഏഴ് വർഷമായി അസ്മിന ഭർത്തൃവീട്ടിൽവെച്ച് പീഡനത്തിനിരയായതായ തെളിവുകൾ പുറത്തുവന്നിരുന്നു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !