ലോക്സഭാ തെരഞ്ഞെടുപ്പിൽ മൂന്ന് സീറ്റിന് അവകാശവാദം ഉന്നയിക്കാനൊരുങ്ങി കേരള കോൺഗ്രസ് മാണി വിഭാഗം

തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിൽ മൂന്ന് സീറ്റിന് അവകാശവാദം ഉന്നയിക്കാനൊരുങ്ങി കേരള കോൺഗ്രസ് മാണി വിഭാഗം. കോട്ടയത്തിന് പുറമെ വിജയ സാധ്യതയുള്ള രണ്ട് സീറ്റുകൾ കൂടി വേണമെന്നാണ് കേരളാ കോൺഗ്രസ് മാണി വിഭാഗത്തിന്റെ ആവശ്യം.

തട്ടകം മാത്രം മതിയാകില്ല, തൊട്ടടുത്ത പത്തനംതിട്ടയും ഇടുക്കിയും കൂടി വേണമെന്ന് കേരള കോൺഗ്രസ് (എം) വിഭാഗം ആവശ്യപ്പെടുന്നു. രാഷ്ട്രീയ കാലാവസ്ഥയും ഇടപെടലുകളും അനുകൂലമാക്കി ഇടത് മുന്നണിക്ക് മുന്നിൽ അവകാശവാദം കടുപ്പിക്കാനുള്ള ഒരുക്കത്തിലാണ് കേരള കോൺഗ്രസ്.

വര്‍ഷങ്ങളായി ആന്റോ ആന്റണി ജയിച്ച് വരുന്ന പത്തനംതിട്ട ലോക്സഭാ മണ്ഡലത്തിൽ റാന്നി, തിരുവല്ല, പൂഞ്ഞാര്‍, കാഞ്ഞിരപ്പള്ളി തുടങ്ങി ശക്തികേന്ദ്രങ്ങളിലെ സ്വാധീനം ചൂണ്ടിക്കാട്ടിയാണ് മാണി വിഭാഗത്തിന്‍റെ അവകാശവാദം.

 ഇടുക്കിയാണെങ്കിൽ ഇടത് മുന്നണിക്ക് സ്വതന്ത്രനെ നിര്‍ത്തിയുള്ള പരീക്ഷണശാലയാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഡീൻ കുര്യാക്കോസിനോട് ഒരുലക്ഷത്തോളം വോട്ടിന് തോറ്റ ഇടത് സ്വതന്ത്രനേക്കാൾ എന്തുകൊണ്ടും മികച്ച സാധ്യത കേരള കോൺഗ്രസിന് ഉണ്ടെന്നാണ് പാര്‍ട്ടി വാദം. 

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !