കോട്ടയം:ഉഴവൂര്‍ ഗ്രാമപഞ്ചായത്ത് 2022-23 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി വനിതകള്‍ക്ക് സ്വയംതൊഴില്‍ സംരംഭം എന്ന പദ്ധതി പ്രകാരം കുടുംബശ്രീയുടെ ആഭിമുഖ്യത്തില്‍ പഞ്ചായത്ത് കെട്ടിടത്തിൽ ശിവാനി ജനസേവാ കേന്ദ്രം പ്രവര്‍ത്തനം ആരംഭിച്ചു.
ഉഴവൂര്‍ ഗ്രാമഞ്ചായത്ത് വൈസ് പ്രസിഡന്റ് ഏലിയാമ്മ കുരുവിള അദ്ധ്യക്ഷയായ യോഗം പ്രസിഡന്റ് ജോണിസ് പി സ്റ്റീഫന്‍ ഉത്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് മെമ്പര്‍ പി.എം . മാത്യു മുഖ്യപ്രഭാഷണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ സ്റ്റാന്‍റിംഗ് കമ്മറ്റി ചെയര്‍മാന്‍ പി എന്‍ രാമചന്ദ്രന്‍,മെമ്പര്‍മാരായ തങ്കച്ചൻ കെ എം,, സിറിയക് കല്ലട, ബിനു ജോസ്, മേരി സജി, ബിന്‍സി അനില്‍, റിനി വില്‍സണ്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. കുടുംബശ്രീ ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ എ എസ് അഭിലാഷ് ദിവാകര്‍,
സെക്രട്ടറി സുനിൽ എസ്,കുടുംബശ്രീ മെമ്പര്‍ സെക്രട്ടറി ശ്രീ. സുരേഷ് കെ ആര്‍, സിഡിഎസ് ചെയര്‍പേഴ്സണ്‍ ശ്രീമതി. മോളി രാജ് കുമാര്‍, കപില്‍ കെ എ,മോനിപ്പള്ളി എസ് ബി ഐ മാനേജര്ർ ശ്രീ. ജയകൃഷ്ണന്ർ എസ്, ജിഷ്‌ണു എന്നിവർ യോഗത്തില്‍ സന്നിഹിതരായിരുന്നു.
അപേക്ഷകള്‍ തയ്യാറാക്കല്‍, ഡിറ്റിപി വര്‍ക്കുകള്‍, ബൈന്‍ഡിംഗ് വര്‍ക്കുകള്‍ , ബില്‍ പെയ്മെന്റുകള്‍ എന്നിങ്ങനെയുള്ള സേവനങ്ങളാണ് ജനസേവാ കേന്ദ്രത്തില്‍ ലഭ്യമാകുകയെന്ന് ശിവാനി ജനസേവാ കേന്ദ്രം പ്രസിഡന്റ് ശ്രീ. കനകമ്മ എസ് ജെ അറിയിച്ചു.
സെക്രട്ടറി ശ്രീമതി. സിന്ധു സോമദാസ്, യോഗത്തിന് കൃതഞ്ജത അര്‍പ്പിച്ചു.മുതിർന്ന ആളുകൾക്ക് സൗജന്യമായി വിവിധ അപേക്ഷ ഫോമുകൾ പൂരിപ്പിക്കാൻ വേണ്ട സഹായം ചെയ്യണം എന്നും ന്യായമായ വിലയിൽ നല്ല സേവനം ആളുകൾക്ക് നൽകണം എന്നും ഗ്രാമപഞ്ചായത് പ്രസിഡന്റ് ജോണിസ് പി സ്റ്റീഫൻ അഭിപ്രായപെട്ടു.
ഗവണ്മെന്റ് രേഖകൾ പ്രകാരം 66 സംരംഭങ്ങൾ ആണ് കഴിഞ്ഞ സാമ്പത്തിക വർഷം ഉഴവൂർ പഞ്ചായത്തിൽ ആരംഭിച്ചത്. അതിൽ ഗ്രാമപഞ്ചായത്തിന്റെ നേരിട്ടുള്ള ഇടപെടലിലൂടെ 16 ഓളം സംരംഭങ്ങൾ ആരംഭിച്ചിട്ടുണ്ട്. കുടുംബശ്രീ അംഗങ്ങൾ ഉൾപ്പെടെ ഉള്ളവർക്ക് സംരംഭങ്ങൾ ആരംഭിക്കുവാൻ ഈ സാമ്പത്തിക വർഷവും പഞ്ചായത്ത് തുക വകയിരുത്തിയിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.