കോഴിക്കോട്: ആലപ്പുഴ കണ്ണൂര്‍ എക്സിക്യൂട്ടീവ് ട്രെയിനില്‍ ഇന്നലെ രാത്രി തീയിട്ട സംഭവവുമായി ബന്ധപ്പെട്ട് സഹയാത്രികരെ തീ കൊളുത്തിയ സംഭവത്തിൽ പ്രതി പിടിയിലായതായി റിപ്പോർട്ട്. ഇത് ഇതുവരെ പോലീസ് സ്ഥിരീകരിച്ചിട്ടില്ല. സംഭവം നടക്കുന്ന സമയം ട്രെയിനില്‍ ഉണ്ടായിരുന്ന റാസിക്ക് നല്കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ആണ് പൊലീസ് പ്രതിയുടെ രേഖാചിത്രം പുറത്ത് വിട്ടിത്.
നോയിഡ സ്വദേശി ഷഹറുഖ് സെയ്ഫിയാണ് കണ്ണൂരില്‍ പൊലീസ് കസ്റ്റഡിയിലുള്ളതായി വിവരം. രഹസ്യ കേന്ദ്രത്തില്‍ വെച്ച് എലത്തൂര്‍ പൊലീസ് പ്രതിയെ ചോദ്യം ചെയ്ത് വരുന്നു. പ്രതിയുടെ രേഖാചിത്രം നേരത്തെ പൊലീസ് പുറത്തുവിട്ടിരുന്നു. സംഭവത്തിൽ വിശദ അന്വേഷണത്തിനായി ഡിജിപി പ്രത്യേക അന്വേഷണ സംഘത്തിന് രൂപം നല്കി. എന്തിന് തീ കൊളുത്തിയെന്നതടക്കമുള്ള കാര്യങ്ങള്‍ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്.
പ്രതിക്ക് കൃത്യം നടത്താന്‍ മറ്റാരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോയെന്നതടക്കമുള്ള കാര്യങ്ങളും പൊലീസ് പരിശോധിച്ചു വരികയാണ്. അതിനിടെ എന്‍ഐഎ അടക്കമുള്ള കേന്ദ്ര ഏജന്‍സികളും സംഭവത്തെക്കുറിച്ചുള്ള വിവരങ്ങള്‍ സംസ്ഥാന പൊലീസില്‍ നിന്നും ശേഖരിച്ചിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.