"ടെന്‍ഷനൊന്നും ആയില്ല. ഞാനല്ല ചെയ്തത്. അതിനാല്‍ ഞാന്‍ ടെന്‍ഷന്‍ അടിക്കേണ്ടല്ലോ''- വിദ്യാര്‍ഥി പോലീസ് സിസിടിവി ദൃശ്യങ്ങളില്‍ കാപ്പാട് സ്വദേശിയായ വിദ്യാര്‍ഥി

കാപ്പാട്: നേരത്തെ പുറത്തുവിട്ട സിസിടിവി ദൃശ്യങ്ങളില്‍ കണ്ടയാള്‍ ട്രെയിനില്‍ തീവെപ്പ് നടത്തിയ കേസിലെ പ്രതിയല്ലെന്ന് പോലീസ് സ്ഥിരീകരിച്ചു. 


മംഗളൂരുവിലെ കോളേജില്‍ പോകാനായാണ് ആ സമയത്ത് അവിടെ എത്തിയതെന്നും സുഹൃത്താണ് തന്നെ സ്‌കൂട്ടറില്‍ വിളിക്കാനെത്തിയതെന്നുമായിരുന്നു വിദ്യാര്‍ഥിയുടെ പ്രതികരണം.

''ഞാന്‍ 12.15-ന്റെ ട്രെയിനിന് മംഗലാപുരത്തേക്ക് വരാന്‍ ഫ്രണ്ടിനെ കാത്തുനിന്നതാണ്. രാവിലെ ഞാന്‍ ഇവിടെ എത്തി, ക്ലാസ് കഴിഞ്ഞ് നോക്കുമ്പോള്‍ ഞാനാണ് ട്രെയിന്‍ കത്തിച്ചതെന്നാണ് പ്രചരിക്കുന്നത്. ഒരുകാര്യവുമില്ലാതെ എന്തൊക്കെയോ ആണ് പറഞ്ഞത്. ഞാന്‍ കാര്യം വീട്ടില്‍വിളിച്ചുപറഞ്ഞു. അവര്‍ കോണ്‍ടാക്ട് ചെയ്തിരുന്നു.ഫ്രണ്ട്‌സാണ് ഈ വീഡിയോ ഷെയര്‍ ചെയ്തത്. എന്നെ കൊണ്ടുവിടാന്‍ വന്നവനും വീഡിയോ അയച്ചുതന്നിരുന്നു. ടെന്‍ഷനൊന്നും ആയില്ല. ഞാനല്ല ചെയ്തത്. അതിനാല്‍ ഞാന്‍ ടെന്‍ഷന്‍ അടിക്കേണ്ടല്ലോ''- വിദ്യാര്‍ഥി പറഞ്ഞു
പോലീസ് പുറത്തുവിട്ട സിസിടിവി ദൃശ്യങ്ങളില്‍ കണ്ടയാള്‍ കാപ്പാട് സ്വദേശിയായ വിദ്യാര്‍ഥിയാണെന്നാണ് മണിക്കൂറുകള്‍ക്ക് ശേഷം അന്വേഷണസംഘം കണ്ടെത്തിയത്. സിസിടിവി ദൃശ്യങ്ങളില്‍ കണ്ട ഈ വിദ്യാര്‍ഥി പിന്നീട് മാതൃഭൂമി ന്യൂസിനോട് പ്രതികരിച്ചു
🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
🔔ഡെയ്‌ലി മലയാളി ന്യൂസ് JOIN     

"'എവിടെ പ്രാർഥിച്ചിട്ടും കാര്യമില്ല ശിക്ഷിക്കപ്പെടും,നടന്നത് കോടാനു കോടികളുടെ കൊള്ള..!! '', Watch the video #crime

അർത്തുങ്കൽ പള്ളിയിലെ ആരും കാണാത്ത ചരിത്ര രഹസ്യം..!

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !