2022 ഡിസംബർ 31 വരെ സാമൂഹ്യ സുരക്ഷാ/ ക്ഷേമനിധി ബോർഡ് പെൻഷൻ അനുവദിക്കപ്പെട്ട എല്ലാ ഗുണഭോക്താക്കളും 2023 ഏപ്രിൽ 1 മുതൽ ജൂൺ 30 വരെയുള്ള കാലയളവിനുള്ളിൽ അക്ഷയ കേന്ദ്രങ്ങൾ വഴി ബയോമെട്രിക് മസ്റ്ററിംഗ് നടത്തണം.
ബയോമെട്രിക് മസ്റ്ററിംഗ് ?
വിരലടയാളങ്ങളും ഐറിസ് ഡാറ്റയും ഉൾപ്പെടെ ഒരു വ്യക്തിയുടെ ബയോമെട്രിക് വിശദാംശങ്ങൾ സർക്കാർ ശേഖരിക്കുകയും പദ്ധതിയിൽ നിന്ന് അർഹതയില്ലാത്തവരെ ഒഴിവാക്കുകയും ചെയ്യുന്ന പ്രക്രിയയാണ് മസ്റ്ററിംഗ്.
ശാരീരിക / മാനസിക വെല്ലുവിളി നേരിടുന്നവർ, കിടപ്പു രോഗികൾ, വൃദ്ധ ജനങ്ങൾ എന്നിങ്ങനെ അക്ഷയ കേന്ദ്രങ്ങളിൽ എത്തിച്ചേരാൻ കഴിയാത്തവർ വിവരം അക്ഷയ കേന്ദ്രങ്ങളിലോ, ജനപ്രതിനിധികളെയോ അറിയിക്കണം. അക്ഷയ കേന്ദ്രം പ്രതിനിധി പ്രസ്തുത ഗുഭോക്താക്കളുടെ വീട്ടിലെത്തി ജൂൺ 1 മുതൽ മസ്റ്ററിംഗ് നടത്തും. ആധാർ ഇല്ലാതെ സാമൂഹ്യ സുരക്ഷാ പെൻഷൻ അനുവദിക്കപ്പെട്ട 85 വയസു കഴിഞ്ഞവർ, 80 ശതമാനത്തിലധികം ശാരീരിക വൈകല്യമുള്ളവർ, സ്ഥിരമായി രോഗശയ്യയിലുള്ളവർ, ആധാർ ഇല്ലാതെ പെൻഷൻ അനുവദിക്കപ്പെട്ട ക്ഷേമനിധി ബോർഡ് ഗുണഭോക്താക്കൾ, ബയോമെട്രിക് മസ്റ്ററിംഗ് പരാജയപ്പെടുന്നവർ എന്നിവർ ബന്ധപ്പെട്ട പ്രാദേശിക സർക്കാരുകളിൽ/ ക്ഷേമനിധി ബോർഡുകളിൽ ലൈഫ് സർട്ടിഫിക്കറ്റ് സമർപ്പിച്ച് മസ്റ്ററിംഗ് പൂർത്തിയാക്കണം.
നിശ്ചിത സമയപരിധിക്കുള്ളിൽ മസ്റ്ററിംഗ് പൂർത്തിയാക്കിയവർക്കു മാത്രമേ തുടർന്നും പെൻഷൻ ലഭിക്കുകയൂള്ളൂ. നിശ്ചിത സമയപരിധിക്കുള്ളിൽ മസ്റ്ററിംഗ് പൂർത്തീകരിക്കാത്തവർക്ക് തുടർന്ന് എല്ലാ മാസവും 1 മുതൽ 20 വരെ മസ്റ്ററിംഗ് നടത്താം. എന്നാൽ അവർക്ക് മസ്റ്ററിംഗിന് അനുവദിച്ച കാലയളവുവരെയുള്ള പെൻഷൻ മാത്രം ലഭിക്കുന്നതിന് അർഹതയുണ്ടായിരിക്കുന്നതും തുടർന്ന് മസ്റ്ററിംഗ് നടത്തിയ മാസം മുതൽക്കുള്ള പെൻഷൻ മാത്രമേ ലഭിക്കുകയുമുള്ളൂ. മസ്റ്ററിംഗ് ചെയ്യാത്ത കാലയളവിലെ പെൻഷന് അർഹതയുണ്ടായിരിക്കുന്നതല്ല. മസ്റ്റർ ചെയ്തവർക്ക് മാത്രമേ മസ്റ്ററിംഗിനുള്ള നിശ്ചിത കാലാവധിക്കു ശേഷം പെൻഷൻ വിതരണം നടത്തുകയുള്ളൂ. യഥാസമയം മസ്റ്റർ ചെയ്യാത്തതിനാൽ കുടിശ്ശികയാകുന്ന പെൻഷൻ തുക കുടിശ്ശികയ്ക്കായി പണം അനുവദിക്കുമ്പോൾ മാത്രമേ വിതരണം ചെയ്യുകയുള്ളൂ.
അക്ഷയ കേന്ദ്രങ്ങളിലെത്തി മസ്റ്റർ ചെയ്യുന്നതിന് 30 രൂപയും ഗുണഭോക്താക്കളുടെ വീടുകളിൽ പോയി മസ്റ്റർ ചെയ്യുന്നതിനായി 50 രൂപയും ഗുണഭോക്താവ് അക്ഷയ കേന്ദ്രത്തിന് ഫീസായി നൽകണം.
ഇപ്പോൾ നിർബന്ധമായും മസ്റ്റർ ചെയ്യേണ്ട ക്ഷേമനിധി ബോർഡ് പെൻഷണർമാർ
- കേരള അബ്കാരി വർക്കേഴ്സ് വെൽഫെയർ ഫണ്ട് ബോർഡ്
- കേരള അഗ്രികൾച്ചറൽ വർക്കേഴ്സ് വെൽഫെയർ ഫണ്ട് ബോർഡ്
- കേരള സംസ്ഥാന അംഗൻവാടി വർക്കേഴ്സ് ആന്‍റ് ഹെൽപ്പേഴ്സ് വെൽഫെയർ ഫണ്ട്
- കേരള മോട്ടോർ ട്രാൻസ്പോർട്ട് വർക്കേഴ്സ് വെൽഫെയർ ഫണ്ട് ബോർഡ്
- കേരള ഈറ്റ, കാട്ടുവള്ളി, തഴ തൊഴിലാളി ക്ഷേമനിധി ബോർഡ്
- കേരള ബീഡി, സിഗാർ വർക്കേഴ്സ് വെൽഫെയർ ഫണ്ട് ബോർഡ്
- കേരളാ കെട്ടിട നിർമ്മാണ തൊഴിലാളി ക്ഷേമ ബോർഡ്
- കേരളാ കശുവണ്ടി വർക്കേഴ്സ് റിലീഫ് ആൻഡ് വെൽഫെയർ ഫണ്ട് ബോർഡ്, കൊല്ലം
- കേരള കയർ വർക്കേഴ്സ് വെൽഫെയർ ഫണ്ട് ബോർഡ്, ആലപ്പുഴ
- കേരള ക്ഷീര കർഷക ക്ഷേമനിധി ബോർഡ്
- കേരള മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡ്
- കേരള കൈത്തറി തൊഴിലാളി ക്ഷേമനിധി ബോർഡ്
- കേരള ഹെഡ്‌ലോഡ് വർക്കേഴ്സ് വെൽഫെയർ ബോർഡ്
- കേരള ജ്വല്ലറി വർക്കേഴ്സ് വെൽഫെയർ ബോർഡ്
- കേരള ഖാദി വർക്കേഴ്സ് വെൽഫെയർ ഫണ്ട് ബോർഡ്
- കേരള റേഷൻ ഡീലർ ക്ഷേമനിധി
- കേരള ഷോപ്പ്സ് ആൻഡ് കൊമേഴ്‌സ്യൽ എസ്റ്റാബ്ലിഷ്‌മെന്‍റ് വർക്കേഴ്‌സ് വെൽഫെയർ ഫണ്ട് ബോർഡ്
- കേരള ചെറുകിട പ്ലാന്‍റേഷൻ വർക്കേഴ്സ് വെൽഫെയർ ഫണ്ട് ബോർഡ്
- കേരള സംസ്ഥാന സാംസ്കാരിക പ്രവർത്തക ക്ഷേമനിധി ബോർഡ്
- കേരള സംസ്ഥാന ലോട്ടറി ഏജന്‍റ്സ് ആൻഡ് സെല്ലേഴ്സ് വെൽഫെയർ ഫണ്ട് ബോർഡ്
- കേരള സംസ്ഥാന അസംഘടിത തൊഴിലാളി സാമൂഹിക സുരക്ഷാ ബോർഡ്
- കേരള ടെയ്‌ലറിങ് വർക്കേഴ്സ് വെൽഫെയർ ഫണ്ട് ബോർഡ്,
- തിരുവനന്തപുരം
- കേരള റ്റോടി വർക്കേഴ്സ് വെൽഫെയർ ഫണ്ട് ബോർഡ്
- കേരള ട്രേഡേഴ്സ് വെൽഫെയർ ബോർഡ്
- കേരള ബാര്‍ബര്‍ ആന്‍റ് ബ്യൂട്ടീഷ്യന്‍സ് ക്ഷേമനിധി ബോര്‍ഡ്
- കേരള അലക്ക് തൊഴിലാളി ക്ഷേമനിധി ബോര്‍ഡ്
- കേരള ഡൊമസ്റ്റിക് വര്‍ക്കേഴ്‌സ് ക്ഷേമനിധി പദ്ധതി
- കേരള കൈത്തൊഴിലാളി വിദഗ്ധ തൊഴിലാളി ക്ഷേമപദ്ധതി
ശ്രദ്ധിക്കുക: മസ്റ്ററിംഗ് കേരള സർക്കാർ അക്ഷയ കേന്ദ്രങ്ങളിൽ മാത്രമേ ചെയ്യാൻ സാധിക്കുകയുള്ളു
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.