കേരളത്തിലെ രണ്ടാമത്തെ ഫുഡ് പാർക്ക് , 128.5 കോടി രൂപയുടെ മെഗാ ഫുഡ് പാർക്ക് ചേർത്തലയിൽ ഏപ്രിൽ 11ന് നാടിന് സമർപ്പിക്കും

കേരളത്തിലെ രണ്ടാമത്തെ ഫുഡ് പാർക്ക് , 128.5 കോടി രൂപയുടെ മെഗാ ഫുഡ് പാർക്ക് ചേർത്തലയിൽ ഏപ്രിൽ 11ന് നാടിന് സമർപ്പിക്കുന്നതോടെ കേരളം ഫുഡ് പ്രൊസസിങ്ങ് മേഖലയിൽ രണ്ടാമത്തെ സംഭരംഭത്തിനു  തുടക്കമിടും. മെഗാ ഫുഡ് പാർക്ക് സ്കീമിന് കീഴിൽ  കോൾഡ് ചെയിൻ സ്റ്റോറൂമുകൾ, കേരളത്തിൽ രണ്ടു ഫുഡ്‌പാർക് ഉൾപ്പെടെ രാജ്യത്ത്  42 മെഗാ ഫുഡ് പാർക്കുകൾ (എംഎഫ്പി) സ്ഥാപിക്കാൻ കേന്ദ്രസർക്കാർ 2015 ൽ അനുവാദം നൽകി.  

ആലപ്പുഴ ജില്ലയിലെ ചേർത്തലയിൽ 84 ഏക്കറിലാരംഭിക്കുന്ന പദ്ധതിയാണ്  അതിലൂടെ കൂടുതൽ തൊഴിലവസരം രാജ്യത്തു സൃഷ്ടിക്കാൻ കഴിയും കേന്ദ്ര ഭക്ഷ്യമന്ത്രി ശ്രീ. പശുപതി കുമാർ പരശും, ബഹു. മുഖ്യമന്ത്രി ശ്രീ.പിണറായി വിജയനും  സംയുക്തമായിട്ടാണ് പാർക്കിൻ്റെ ഉദ്ഘാടനം നിർവ്വഹിക്കുന്നത്. പാർക്ക് പൂർണമായും പ്രവർത്തനക്ഷമമാകുന്നതോടെ 3000 പേർക്കെങ്കിലും തൊഴിൽ ലഭ്യമാകും. ചടങ്ങിൽ വ്യവസായ, കയർ, നിയമ മന്ത്രി പി.രാജീവ് അധ്യക്ഷനാകും. കാർഷിക മന്ത്രി പി.പ്രസാദ് മുഖ്യാതിഥിയാകും. എ.എം ആരിഫ് എം.പി, ദലീമ എം.എൽ.എ, ആലപ്പുഴ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി രാജേശ്വരി തുടങ്ങി വിവിധ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും പങ്കെടുക്കും. 

ഗോഡൗൺ, കോൾഡ് സ്‌റ്റോറേജ്, ഡീപ് ഫ്രീസ്, ഡിബോണിങ് സെന്റർ, പാർക്കിങ് സൗകര്യം, ശുദ്ധജലം, അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസ്, റോഡ് സൗകര്യങ്ങളെല്ലാം പൂർത്തിയായി. കടൽ ഭക്ഷ്യ സംസ്കരണ മേഖലയിൽ ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ട് കെഎസ്ഐഡിസി നിർമ്മിച്ചിരിക്കുന്ന നൂതനമായ ഈ പാർക്ക് പുതിയ വ്യവസായ നയത്തിൽ പ്രാധാന്യം നൽകിയിരിക്കുന്ന ഭക്ഷ്യ സംസ്കരണ വ്യവസായങ്ങൾക്ക് ഏറെ സാധ്യതകളാണ് തുറന്നിടുന്നത്.

മലിനജല സംസ്‌ക്കരണ ശാലയും കോൾഡ് സ്റ്റോർ, ഡീപ് ഫ്രീസർ, ഡിബോണിങ് യൂണിറ്റ് എന്നിവ നിർമാണം പൂർത്തീകരിച്ച് പ്രവർത്തിപ്പിക്കുന്നതിന് ഓപ്പറേഷൻ ആൻഡ് മെയിന്റനൻസ് ഏജൻസിയെ നിയമിച്ചിട്ടുണ്ട്. വൈപ്പിൻ, തോപ്പുംപടി, മുനമ്പം എന്നീ സ്ഥലങ്ങളിൽ പ്രാഥമിക സംസ്‌ക്കരണ ശാലകൾ തുടങ്ങുന്നുണ്ട്. അതിൽ വൈപ്പിൻ, തോപ്പുംപടി സംസ്‌കരണശാലകളുടെ നിർമാണ പ്രവർത്തനം തുടങ്ങി. 

മെഗാ ഫുഡ് പാർക്കിന്റെ രണ്ടാം ഘട്ടത്തിൽ 16 ഏക്കറിൽ അടിസ്ഥാന സൗകര്യ വികസനം പുരോഗമിക്കുകയാണ്. കേന്ദ്ര ഭക്ഷ്യ സംസ്‌ക്കരണ മന്ത്രാലയത്തിന്റെ സഹായത്തോടെ സ്ഥാപിക്കുന്ന മെഗാഫുഡ് പാർക്കിന്റെ പദ്ധതി അടങ്കൽ തുക 128.49 കോടി രൂപയാണ്. പദ്ധതി തുകയിൽ 50 കോടി രൂപ കേന്ദ്ര സഹായവും 72.49 കോടി രൂപ സംസ്ഥാന സർക്കാരിൽ നിന്നുള്ള വിഹിതവും ആറ് കോടി രൂപ ലോണുമാണ്. പദ്ധതിക്ക് നാളിതുവരെ 100.84 കോടി രൂപയാണ് ചെലവഴിച്ചിട്ടുള്ളത്.

മെഗാ ഫുഡ് പാർക്ക് കേരളത്തിന്റെ ഭക്ഷ്യ സംസ്‌ക്കരണമേഖലയിൽ പുതിയ നാഴികക്കല്ലാകും. സംസ്ഥാനത്തെ മത്സ്യ- അനുബന്ധ തൊഴിലാളികൾക്കും പ്രയോജനം ലഭിക്കും. 2017 ജൂൺ 11നാണ് പാർക്കിന് ശിലയിട്ടത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇത് വേറെ ലെവൽ' കളങ്കാവൽ ആദ്യ ഷോ | Kalamkaval l Mammootty | Theatre Response

സിൽക്ക് സ്‌മിത ക്വീൻ ഓഫ് ദി സൗത്ത് .. | Silk Smitha

BJP സ്ഥാനാർത്ഥികൾക്കെതിരെ പരിഹാസവുമായി എക്സ് എംപി പി സി തോമസ്..

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !