ഡബ്ലിൻ മേഖലയിലെ എല്ലായിനം പ്രോപ്പര്‍ട്ടികളുടെയും വില കഴിഞ്ഞ മൂന്ന് മാസത്തിനിടെ 1.8% കുറഞ്ഞു

അയർലണ്ട്:  ഡബ്ലിൻ മേഖലയിലെ എല്ലായിനം പ്രോപ്പര്‍ട്ടികളുടെയും വില കഴിഞ്ഞ മൂന്ന് മാസത്തിനിടെ 1.8% കുറഞ്ഞു. അതേ സമയം ഡബ്ലിനിന് പുറത്തുള്ളവയുടെ വില മാറ്റമില്ലാതെ നില്‍ക്കുകയാണ്. കഴിഞ്ഞ വര്‍ഷം അവസാനത്തോടെ സെക്കന്റ് ഹാന്റ് വീടുകളുടെ വില വര്‍ധനവിന്റെ തോതിലും കുറവുണ്ടായി. ഇതേ തുടര്‍ന്ന് പുതിയ പ്രോപ്പര്‍ട്ടികളുടെ വില ഉയര്‍ന്നുവെന്നും കണക്കുകള്‍ കാണിക്കുന്നു.

ഫെബ്രുവരിയില്‍ ബിസിനസ് ഇടപാടുകള്‍ കുറഞ്ഞതായും കണക്കുകള്‍ വ്യക്തമാക്കുന്നു. ഫെബ്രുവരിയില്‍ 3,351 പ്രോപ്പര്‍ട്ടികളാണ് വാങ്ങലുകളാണ് റവന്യൂവില്‍ ഫയല്‍ ചെയ്തത്. ഒരു വര്‍ഷം മുമ്പത്തെ അപേക്ഷിച്ച് 6.5% കുറവും ജനുവരിയെ അപേക്ഷിച്ച് 8.8% കുറവുമാണെന്ന് കണക്കുകള്‍ പറയുന്നു. ഈ കാലയളവില്‍ 1.2 ബില്യണ്‍ യൂറോയുടെ ഇടപാടുകളാണ് നടന്നത്.ഇവയില്‍ 83ശതമാനവും നിലവിലുണ്ടായിരുന്ന വീടുകളായിരുന്നു. 2022 ഫെബ്രുവരിയെ അപേക്ഷിച്ച് 8.4% കുറവാണിത്. 17% പുതിയ വീടുകളായിരുന്നു.മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 3.8% വര്‍ധനവാണ് പുതിയ വീടുകളുടെ കാര്യത്തിലുണ്ടായത്.

ഫെബ്രുവരി വരെയുള്ള വര്‍ഷത്തില്‍ 49,948 പ്രോപ്പര്‍ട്ടികള്‍ റവന്യൂവില്‍ ഫയല്‍ ചെയ്തതായി കണക്കുകള്‍ വ്യക്തമാക്കുന്നു.ഇതില്‍ 33.4%വും ആദ്യമായി വീട് വാങ്ങിയവരായിരുന്നു, 53.8% മുന്‍ ഉടമസ്ഥരുമായിരുന്നു.ബാക്കിയുള്ള ഇടപാടുകള്‍ (12.8%) ലോക്കല്‍ അതോറിറ്റികളും ഹൗസിംഗ് ബോഡികളും ഉള്‍പ്പെട്ടതായിരുന്നു.

ഫെബ്രുവരിയില്‍, 1,166 പേര്‍ പുതിയതായി വീടുകള്‍ വാങ്ങി. 2022 ഫെബ്രുവരിയിലെലേതിനേക്കാള്‍ ഒരു ശതമാനം കൂടുതലാണിത്. ഇതില്‍ 313 പുതിയ വീടുകളായിരുന്നു. 853 (73%) നിലവിലുള്ള ിലുള്ള പ്രോപ്പര്‍ട്ടികളായിരുന്നു.ദേശീയ തലത്തില്‍ കണക്കാക്കുമ്പോള്‍ വീടുകളുടെ ശരാശരി വില 310,000 യൂറോ ആണെന്ന് കണക്കുകള്‍ പറയുന്നു. എന്നാല്‍ ഡബ്ലിന്‍ മേഖലയില്‍ ഇത് 432000 ആയിരുന്നു.ഡണ്‍ ലാഘെയര്‍ റാത്ത്ഡൗണിലെ 630,000 യൂറോയും സൗത്ത് ഡബ്ലിനില്‍ 402,000 യൂറോയുമായിരുന്നു വില. ലോംഗ്‌ഫോര്‍ഡിലാണ് ഏറ്റവും കുറഞ്ഞ ശരാശരി വിലയായ 152,000 രേഖപ്പെടുത്തിയത്.

എന്നാല്‍ മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് ഭവനവിലകളില്‍ നേരിയ വര്‍ധനവ് കാണിക്കുന്നുണ്ടെന്നും കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നു. ഡബ്ലിനില്‍ ഭവനവിലകളില്‍ 3.2% വര്‍ധനവുണ്ടായപ്പോള്‍ തലസ്ഥാനത്തിന് പുറത്തുള്ള പ്രോപ്പര്‍ട്ടികളില്‍ വര്‍ധന 6.4% മായി.

ഒരു വര്‍ഷം മുമ്പ് വീടുകളുടെ വില ഡബ്ലിന്‍ സിറ്റിയില്‍ 0.5% ഇടിവുണ്ടായിരുന്നു.എന്നാല്‍ മറ്റെല്ലാ പ്രദേശങ്ങളിലെയും വീടുകള്‍ക്കും അപ്പാര്‍ട്ട്‌മെന്റുകള്‍ക്കും വിലകള്‍ വര്‍ധിക്കുകയാണെന്ന് കണക്കുകള്‍ കാണിക്കുന്നു.

കഴിഞ്ഞ വര്‍ഷത്തിന്റെ അവസാന പാദത്തില്‍ പുതിയ വീടുകളുടെ വില 2021ലെ ഇതേ സമയത്തേക്കാള്‍ 10% കൂടുതലായിരുന്നു. മൂന്നാം പാദത്തില്‍ 9.1 ശതമാനമായിരുന്ന വിലയാണ് നേരിയ വര്‍ധന കാണിച്ചത്. എന്നാല്‍ 2021നെ അപേക്ഷിച്ച് കഴിഞ്ഞ വര്‍ഷം നാലാം പാദത്തില്‍ സെക്കന്റ് ഹാന്‍ഡ് വീടുകളുടെ വില മൂന്നാം പാദത്തലെ 12.6ശതമാനത്തില്‍ നിന്നും 8.3 ശതമാനമായി കുറഞ്ഞെന്നും കണക്കുകള്‍ പറയുന്നു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !