കോഴിക്കോട് :സ്വകാര്യ ആരോഗ്യ മേഖലയിലെ മികച്ച ഡോക്ടറിനുള്ള സംസ്ഥാന സർക്കാരിന്റെ അവാർഡ് നേടിയിട്ടുള്ള ഡോക്ടർ പോക്സോ കേസിൽ അറസ്റ്റിൽ.
കോഴിക്കോട് ചാലപ്പുറത്തെ ശിശുരോഗ വിദഗ്ധനായ ഡോ. സി എം അബൂബക്കറിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ചിത്സക്കായി ക്ലിനിക്കിലെത്തിയെ 15 വയസ്സുകാരിയോട് ലൈംഗിക അതിക്രമം കാണിച്ചെന്ന കേസിലാണ് പോക്‌സോ കേസ് ചുമത്തി പൊലീസ് അറസ്റ്റ് ചെയ്തത്.
കോഴിക്കോട് നഗരത്തിലെ മുതിർന്ന ശിശുരോഗ വിദഗ്ധനായ സി എം അബൂബക്കർ ഈ മാസം ഏപ്രിൽ 11, 17 തീയതികളിൽ ചാലപ്പുറത്തെ ഡോക്ടേഴ്സ് ക്ലിനിക്കിൽ ചികിത്സക്ക് എത്തിയ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോട് ലൈംഗീക അതിക്രമം കാണിച്ചെന്നാണ് പരാതി.
ഡോക്ടറുടെ പെരുമാറ്റത്തിൽ മാനസികമായി തകർന്ന പെൺകുട്ടി വീട്ടുകാരോട് വിവരം പറഞ്ഞു.വീട്ടുകാർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ തിങ്കളാഴ്ച്ച രാത്രി തന്നെ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. 2018 ൽ കേരള സർക്കാരിന്റെ മികച്ച ഡോക്ടറിനുള്ള അവാർഡ് വാങ്ങിയ വ്യക്തിയാണ് ഡോ. സി എം അബൂബക്കർ.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.