അയര്‍ലണ്ടിലെ ആദ്യമലയാളി ഹിന്ദുകൂട്ടായ്മയായ സത്ഗമയ സത്സംഘിന്റെ ഈ വര്‍ഷത്തെ വിഷു ആഘോഷം ഏപ്രില്‍ 15 ശനിയാഴ്ച്ച നടത്തപ്പെടും.

ഡബ്ലിന്‍: അയര്‍ലണ്ടിലെ ആദ്യമലയാളി ഹിന്ദുകൂട്ടായ്മയായ സത്ഗമയ സത്സംഘിന്റെ ഈ വര്‍ഷത്തെ വിഷു ആഘോഷം ഏപ്രില്‍ 15 ശനിയാഴ്ച്ച നടത്തപ്പെടും. ഡബ്ലിന്‍ VHCCI ഹാളില്‍ വച്ച് രാവിലെ 10 മുതല്‍ 2 വരെ ആണ് പരിപാടികള്‍ നടത്തിപ്പെടുക.


കേരളത്തിന്റെ തനതായ രീതിയില്‍ ഓട്ടുരുളിയില്‍ കണിയൊരുക്കി കണ്ണനാം ഉണ്ണിയെ ദര്‍ശിച്ച് മുതിര്‍ന്നവരില്‍ നിന്ന് കൈനീട്ടം വാങ്ങുകയെന്നുള്ളത് കാലസമൃദ്ധിയിലേക്കുള്ള വഴിയൊരുക്കല്‍ തന്നെയാണ്. 

വിഷുവിനോടനുബന്ധിച്ച് പുതുവസ്ത്രങ്ങൾ വാങ്ങുന്ന ആചാരത്തെ പുതുക്കോടി അല്ലെങ്കിൽ വിഷുക്കോടി എന്ന് വിളിക്കുന്നു. മുതിർന്നവർ ചെറുപ്പക്കാർക്കോ കുടുംബത്തിലെ ആശ്രിതർക്കോ പണം നൽകുന്ന ഒരു ജനപ്രിയ പാരമ്പര്യവുമുണ്ട്. ഇതിനെ വിഷുക്കൈനീട്ടം എന്ന് പറയുന്നു. മറ്റൊരു പാരമ്പര്യം ദാനധർമ്മങ്ങൾ നൽകുകയും കമ്മ്യൂണിറ്റി ചാരിറ്റിക്ക് സംഭാവന നൽകുകയും ചെയ്യുന്നു.

പ്രവാസലോകത്ത് അന്യംനിന്ന് പോകുന്ന, ആ പഴയകാല സ്മരണകളെ കോര്‍ത്തിണക്കിയാവും സത്ഗമയ ഈ വര്‍ഷത്തെ പരിപാടികള്‍ സംഘടിപ്പിക്കുക.


വിഷുവുമായി ബന്ധപ്പെട്ട കുട്ടികളുടെ കലാപരിപാടികള്‍ അവതരിപ്പിക്കാനും , സത്ഗമയയില്‍ പുതുതായി ചേരാനും ആഗ്രഹിക്കുന്നവര്‍ താഴെ കാണുന്ന whatsapp link മുഖേന ബന്ധപ്പെടാവുന്നതാണ്.


Satgamaya WhatsApp group: https://chat.whatsapp.com/Iy6eCUiXgLu04hXP0sbU6q

VHCCI location: https://goo.gl/maps/ESWcC43FaPz9YkzC8

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തു നിന്ന് രാഹുൽ പുറത്ത്

"അഭിനവ ഭാരതത്തിന്റെ വീര പുത്രരാവുക.. RSS വേദിയിൽ, ഫാ. ജോർജ് നെല്ലിക്കുന്ന് ചെരിവ് പുരയിടം

അഭിനവ ഗജേന്ദ്ര മോക്ഷം " ഈരാറ്റുപേട്ട അയ്യപ്പൻ | Erattupetta Ayyappan ..

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !