കാട്ടാക്കടയില്‍ റേഷന്‍ കട ജീവനക്കാരിയെ മര്‍ദ്ദിച്ചതായി പരാതി.

തിരുവനന്തപുരം: കാട്ടാക്കടയില്‍ റേഷന്‍ കട ജീവനക്കാരിയെ മര്‍ദ്ദിച്ചതായി പരാതി. പൂവച്ചല്‍ പഞ്ചായത്തിലെ തേവന്‍കോട് എആര്‍ഡി 188 റേഷന്‍ കട ജീവനക്കാരിയായ സുനിതയ്ക്ക് (35) നേരെയാണ് ആക്രമണം ഉണ്ടായത്.

ഇ-പോസ് മെഷീന്‍ തകരാറിലായതിനെ തുടര്‍ന്ന് സാധനം നല്‍കാന്‍ കഴിയാത്തതിന്റ പേരിലാണ് മര്‍ദ്ദിച്ചതെന്ന് പരാതിയില്‍ പറയുന്നു.

സാധനങ്ങള്‍ വാങ്ങാനെത്തിയ ഉപഭോക്താവായ തേവന്‍കോട് സ്വദേശി ദീപുവാണ് മര്‍ദ്ദിച്ചത്. ജാതീയ അധിക്ഷേപം നടത്തിയതായും പരാതിയിൽ പറയുന്നുണ്ട്. സംഭവത്തിനു ശേഷം വീണ്ടും കടയിലെത്തി ബഹളമുണ്ടാക്കിയ പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. തിങ്കളാഴ്ച വൈകുന്നേരം ആറരയോടെയായിരുന്നു സംഭവം.

റേഷന്‍ സാധനങ്ങള്‍ വാങ്ങാനായി കടയിലെത്തിയ ദീപുവിനോട് മെഷീനില്‍ കൈവിരല്‍ പതിക്കുന്ന ഇ-പോസ് സവിധാനം തകരാറിലാണെന്നും അതിനാല്‍ സാധനങ്ങള്‍ നല്‍കാനാകില്ലെന്നും യുവതി പറഞ്ഞു. ഇതില്‍ പ്രകോപിതനായ ദീപു യുവതിയുടെ മുഖത്തടിച്ചു. അടിയില്‍ സുനിത ബോധരഹിതയാവുകയായിരുന്നു. തുടര്‍ന്ന് നാട്ടുകാര്‍ യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആശുപത്രിയിൽ ചികിത്സയിലാണ് സുനിത.

മൊഴിയെടുക്കല്‍ പൂര്‍ത്തിയായതിനു ശേഷം കേസെടുക്കുമെന്ന് പൊലീസ് അറിയിച്ചു. സംഭവത്തിൽ പ്രതിഷേധിച്ച് സംയുക്ത റേഷന്‍ വ്യാപാരി കോര്‍ഡിനേഷന്‍ കമ്മിറ്റി ഇന്ന് കാട്ടാക്കട താലൂക്കിലെ റേഷന്‍ കടകള്‍ അടച്ച് പൂട്ടി പ്രതിഷേധിക്കും.

 ഫെബ്രുവരി മാസത്തില്‍ സെര്‍വര്‍ തകരാറിലായതോടെ ഇ-പോസ് സംവിധാനം താറുമായിരുന്നു. തിരുവനന്തപുരത്തെ സെര്‍വറിൽ ഉണ്ടായ തകരാറാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമെന്നാണ് സിവില്‍ സപ്ലൈസ് ഉദ്യോഗസ്ഥര്‍ പറയുന്നത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

വാട്സാപ്പിൽ ഫയൽ തുറന്നു ബിസിനസുകാരന് വൻ നഷ്ടം | സൈബർ തട്ടിപ്പിന്റെ പുതിയ മുഖം | WhatsApp

വിജയുടെ രാഷ്ട്രീയത്തിന് പിന്നിൽ ആരാണ്? | TVK ഫണ്ടിംഗിന്റെ ഇരുണ്ട രഹസ്യങ്ങൾ

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !