വാഹനം ബോംബെറിഞ്ഞു തകർത്ത് ബിജെപി നേതാവിനെ വെട്ടി കൊലപ്പെടുത്തി

ചെന്നൈ: തമിഴ്നാട്ടിലെ പൂനമല്ലിയിലെ നസറത്ത്‌പേട്ടയില്‍ ഭാരതീയ ജനതാ പാര്‍ട്ടി പഞ്ചായത്ത് പ്രസിഡന്റും സംസ്ഥാന പട്ടികജാതി വിഭാഗം പ്രവര്‍ത്തകനുമായ ശങ്കറിനെ അജ്ഞാതര്‍ വെട്ടിക്കൊന്നു. വ്യാഴാഴ്ച രാത്രി വളര്‍പുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിബിജിടി ശങ്കര്‍ വിവാഹത്തില്‍ പങ്കെടുത്ത് മടങ്ങുമ്പോഴായിരുന്നു സംഭവം.

ചില അജ്ഞാതരായ അക്രമികള്‍ ഇയാളുടെ വാഹനം തടഞ്ഞുനിര്‍ത്തി വാഹനത്തിന് നേരെ ബോംബ് എറിയുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. രക്ഷപ്പെടാന്‍ ശ്രമിച്ച ശങ്കറിനെ അക്രമികള്‍ വളഞ്ഞിട്ട് വെട്ടി കൊലപ്പെടുത്തുകയായിരുന്നു. വിവരമറിഞ്ഞ് പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റി.

ശങ്കറിന്റെ പേരില്‍ നിരവധി കേസുകള്‍ നിലവിലുണ്ടെന്നും കൂടുതല്‍ അന്വേഷണം നടന്നുവരികയാണെന്നും പോലീസ് പറഞ്ഞു. ബിജെപി പ്രവര്‍ത്തകന്റെ കൊലപാതകത്തെ അപലപിച്ച ബിജെപി സംസ്ഥാന അധ്യക്ഷന്‍ അണ്ണാമലൈ, ഡിഎംകെ ഭരണകാലത്ത് കുറ്റകൃത്യങ്ങള്‍ വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണെന്ന് അവകാശപ്പെട്ടു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !