സ്വർണ്ണവും പണവും തട്ടിയെടുത്തു: വളാഞ്ചേരി വനിതാ അസി.എസ്.ഐ അറസ്റ്റില്‍ .

വളാഞ്ചേരി: വളാഞ്ചേരി പോലീസ് സ്റ്റേഷനിലെ വനിതാ അസി.എസ്.ഐ ഒറ്റപ്പാലത്ത് അറസ്റ്റിലായി. തവനൂർ മനയിലെ ആര്യശ്രീയെയാണ് (47 വയസ്സ്) ഒറ്റപ്പാലം സി.ഐ സുജിത്തും സംഘവും അറസ്റ്റ് ചെയ്തത്.

ഒറ്റപ്പാലം സ്വദേശിയുടെ കയ്യിൽ നിന്നും അഞ്ച് ലക്ഷം രൂപും പഴയന്നൂർ സ്വദേശിയായ സ്ത്രീയുടെ പക്കൽ നിന്നും 93 പവൻ സ്വർണ്ണാഭരണവും തട്ടിയെടുത്ത കേസിലാണ് വളാഞ്ചേരി പോലീസ് സ്റ്റേഷനിലെ അസി.എസ്.ഐ കൂടിയായ ആര്യശ്രീ അറസ്റ്റിലാകുന്നത്. 

പരാതികളുടെ അടിസ്ഥാനത്തിൽ അന്വേഷണം നടത്തിയ ഒറ്റപ്പാലം പോലീസ് ആര്യശ്രീയെ വിളിച്ചു വരുത്തുകയും അറസ്റ്റ് ചെയ്യുകയുമായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. അറസ്റ്റിലായ ആര്യശ്രീയെ സർവ്വീസിൽ നിന്നും സസ്പെൻഡ് ചെയ്തതായും പോലീസ് അറിയിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !