പൊൻകുന്നം: മൈസൂരു മാണ്ഡ്യ നാഗമംഗലത്ത് വാഹനാപകടത്തിൽ മൂന്നാംവർഷ നഴ്‌സിങ് ബിരുധ വിദ്യാർഥിനി ചേപ്പുംപാറ നമ്പുരക്കൽ സാനിയ മാത്യു (അക്കു-21) മരിച്ചു.
നാഗമംഗലം ബി.ജി.എസ്.നഴ്‌സിങ് കോളേജിലെ മൂന്നാം വിദ്യാർഥിനിയായിരുന്നു. നമ്പുരക്കൽ സാബു(പൊൻകുന്നം കോടതിപ്പടി യൂണിറ്റിലെ സി.ഐ.ടി.യു.ഹെഡ് ലോഡിങ് തൊഴിലാളി)വിന്റെയും നിഷയുടെയും മകളാണ്.
നാട്ടിലേക്ക് വരുന്നതിന് ബസിൽ കയറാൻ സുഹൃത്തിനൊപ്പം ബൈക്കിൽ പോകുമ്പോൾ മറ്റൊരു ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. ഗുരുതരപരിക്കേറ്റ സാനിയയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. സുഹൃത്തിന് പരിക്കുണ്ട്. സഹോദരൻ: സിബിൻ. സംസ്‌കാരം ശനിയാഴ്ച ഒന്നിന് വാഴൂർ 19-ാംമൈൽ മൗണ്ട് കാർമൽ പള്ളി സെമിത്തേരിയിൽ.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.