കോട്ടയം:സ്നേഹയാത്രയുടെ ഊഷ്‌മള വിജയം, വിഷുവിന് ക്രൈസ്തവരായ നല്ല അയൽക്കാരെ വീട്ടിലേക്ക് ക്ഷണിച്ചു ബിജെപി. ക്രൈസ്തവ സഭാമേലദ്ധ്യക്ഷന്മാരില്‍ നിന്നും ബിജെപി നേതാക്കള്‍ക്ക് ലഭിച്ച സ്വീകരണം പാര്‍ട്ടിക്കകത്ത് ആത്മവിശ്വാസം വര്‍ധിപ്പിച്ചിട്ടുണ്ട്.
BJP ദേശീയ നേതൃത്വം ആഹ്വാനം ചെയ്തിട്ടുള്ള സ്നേഹയാത്രയുടെ ഭാഗമായി Dr യൂലിയോസ് തിരുമേനി, ബിജെപി മധ്യമേഖലാ പ്രസിഡന്റ് N.ഹരിയുടെ വീട്ടിൽ വിഷു ദിനത്തിൽ എത്തി കൂടിക്കാഴ്ച്ച നടത്തി . ഭക്ഷണം കഴിച്ചും വീട്ടുകാരോട് സ്നേഹാന്വേഷണം നടത്തിയും ബിജെപി നേതാക്കളോടൊപ്പം Dr യൂലിയോസ് തിരുമേനി, വിഷു ദിനത്തിൽ വീട്ടുകാരുടെ പ്രീതി പിടിച്ചു പറ്റി.
ബിജെപി നേതാക്കള്‍ നൽകിയ സ്വീകരണത്തിൽ, പങ്കു ചേരാനും വരവേൽക്കാനും ഒപ്പം റബ്ബർ ബോർഡ് ചെയർമാൻ Dr.സാവർ ധനാനിയ അംഗങ്ങളായ P രവീന്ദ്രൻ . TP ജോർജ് കുട്ടി, കോര C ജോർജ്, റബ്ബർ ഉദ്പാദക സംഘം കൺസോർഷ്യം ജന: സെക്രട്ടറി ബാബു ജോസഫ്, പള്ളിയക്കത്തോട് BJP പഞ്ചായത്ത് പ്രസിഡന്റ് സതീഷ് ചന്ദ്രൻ മാസ്റ്റർ, ജന: സെക്രട്ടറി ദിപിൻ K സുകുമാരൻ , സെക്രട്ടറി രതീഷ് എന്നിവരും ഉണ്ടായിരുന്നു.
ഈസ്റ്റര്‍ ദിനത്തില്‍ സംഘടിപ്പിച്ച 'സ്‌നേഹയാത്ര' വലിയ വിജയമായെന്ന വിലയിരുത്തലിലാണ് ബിജെപി നേതൃത്വം. സംസ്ഥാനത്തുടനീളം ക്രൈസ്തവ സഭാമേലദ്ധ്യക്ഷന്മാരില്‍ നിന്നും ക്രൈസ്തവ കുടുംബങ്ങളില്‍ നിന്നും ന്യൂനപക്ഷ പ്രസ്ഥാനങ്ങളിൽ നിന്നും ബിജെപി നേതാക്കള്‍ക്ക് ലഭിച്ച സ്വീകരണവും ജനപ്രീതിയും ഇതിനു തെളിവാണ്. ഇതിന്റെ ചുവടു പിടിച്ചാണ് ഈ വിഷു ദിനത്തില്‍ ക്രൈസ്തവരായ നല്ല അയല്‍ക്കാർ ബിജെപി നേതാക്കളുടെയും പ്രവര്‍ത്തകരുടെയും വീടുകളിൽ വിഷു സദ്യയിൽ പങ്കെടുത്തത്.
കഴിഞ്ഞ തെരഞ്ഞെടുപ്പുകളില്‍ പ്രതീക്ഷ വെച്ചിരുന്ന മണ്ഡലങ്ങളില്‍ പോലും വിചാരിച്ച നേട്ടം സ്വന്തമാക്കാനാകാതിരുന്ന ബിജെപിയ്ക്ക് ഇത് മറ്റുള്ളവരുടെ തലത്തിൽ ഉണ്ടാക്കാവുന്ന മധുര പ്രതികാരം കൂടിയാണ്. മറ്റു പാർട്ടിക്കാർ ബിജെപിക്കാരെ അകറ്റി നിർത്താൻ ന്യൂനപക്ഷ വിരോധികളാക്കാൻ എടുത്ത സൃഷ്ടിച്ച ഭീകരമുഖം ഇനി നടപ്പില്ല. നമ്മൾ എല്ലാവരും ഒന്നാണ് എന്നറിയിച്ചു, ന്യൂനപക്ഷ വിഭാഗങ്ങളെ കൂടെകൂട്ടുക ലക്ഷ്യമിട്ട് ബിജെപി നേരത്തെ തന്നെ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതും ഇതിന്റെ ഭാഗമായിരുന്നു.
സ്നേഹയാത്രയിൽ മുന്നിട്ടിറങ്ങി പ്രധാനമത്രി ഈസ്റ്റർ ദിനത്തിൽ വിശ്വാസികളോടൊപ്പം പ്രാർത്ഥനയിൽ പങ്കു ചേർന്നിരുന്നു. കൂടാതെ സംസ്ഥാനത്തുടനീളം ബിജെപി ഗൃഹ സന്ദര്‍ശന പരിപാടികള്‍ സംഘടിപ്പിച്ചു. സന്ദര്‍ശനങ്ങള്‍ക്ക് പിന്നില്‍ രാഷ്ട്രീയമല്ല,
സൗഹൃദ സന്ദര്‍ശനത്തോടൊപ്പം രാജ്യവികസനമാണ് മുന്നിലെന്ന് ബിജെപി വ്യക്തമാക്കുന്നു. ഇത് ബിജെപിയോടുള്ള വിവിധ സമുദായങ്ങളുടെ അനുകൂല സമീപനത്തിന് ശക്തിപകരുമെന്നും ന്യൂനപക്ഷ വോട്ടുകള്‍ പാര്‍ട്ടിയിലേക്ക് എത്തിക്കുമെന്നും നേതൃത്വം കണക്കുകൂട്ടുന്നു. അതെ വികസനം വരുത്താം ഒരുമിച്ചു. ഒരുപാട് പാർട്ടികൾ കയറിയിങ്ങിയ മണ്ഡലങ്ങളിൽ ഇനി ബിജെപി വളരട്ടെ മുഖ്യധാരയിൽ ഒന്നായി ജനങ്ങളോടൊപ്പം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.