മലയാളികൾക്ക് വിഷു ആശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ‘വിഷു ആഘോഷ വേളയിൽ എല്ലാവർക്കും എന്റെ ആശംസകൾ. ഒപ്പം എല്ലാവർക്കും ഒരു നല്ല വർഷം ആരംഭിക്കുന്നു’ എന്നുമായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ.
ഇംഗ്ലീഷിലും മലയാളത്തിലുമുള്ള ആശംസാ ചിത്രങ്ങൾ പങ്കുവെച്ചായിരുന്നു അദ്ദേഹം ആശംസകൾ അറിയിച്ചത്. എല്ലാ വർക്കും സന്തോഷവും ആരോഗ്യവും നിറഞ്ഞ ഒരു വർഷം നേരുന്നു. നിങ്ങളുടെ ജീവിതത്തിൽ എല്ലാ വിജയങ്ങളും ഉണ്ടാകട്ടെ എന്നായിരുന്നു ചിത്രത്തിലെ വാക്കുകൾ.
കഴിഞ്ഞ ദിവസം രാഷ്‌ട്രപതി ദ്രൗപത് മുർമു വിഷു ആശംസകൾ അറിയിച്ചിരുന്നു. ഏപ്രിൽ 14,15 തീയതികളിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി ആഘോഷിക്കുന്ന വൈശാഖി, വിഷു, റൊംഗാലി ബിഹു, നബ ബർഷ, വൈശാഖാദി, പുത്താണ്ടു പിറപ്പ് എന്നീ ദിനങ്ങളോടനുബന്ധിച്ചാണ് രാഷ്‌ട്രപതി ആശംസകൾ അറിയിച്ചത്. ട്വിറ്ററിലൂടെയാണ് ആശംസ പങ്കുവെച്ചത്.
On the auspicious occasion of Vaisakhi, Vishu, Rongali Bihu, Naba Barsha, Vaishakhadi and Putandu-Pirapu, I extend my heartiest greetings and best wishes to all fellow Indians living in the country and abroad. pic.twitter.com/rM1turPxDt
— President of India (@rashtrapatibhvn) April 14, 2023
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.