കോട്ടയം;മലങ്കര ഓർത്തഡോക്സ് സുറിയാനി സഭ കുന്നംകുളം ഭദ്രാസന മെത്രാ പോലീത്തയും മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ ക്രൈസ്തവ യുവജന പ്രസ്ഥാനത്തിന്റെ പ്രസിഡന്റുമായ.ഡോ;ഗീവർഗീസ് മാർ യൂലിയോസ് മെത്രാപ്പോലീത്തയുമായി പാമ്പാടി ദയറയിൽ കൂടിക്കാഴ്ച നടത്തി ബിജെപി മധ്യമേഖലാ പ്രസിഡന്റും റബ്ബർബോർഡ് മെമ്പറുമായ എൻ ഹരി.
പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ഏറെക്കാലത്തെ സൗഹൃദമുള്ള .ഏറെനാൾ ഗുജറാത്തിലെ അഹമ്മദാബാദിൽ സഭയുമായി ബന്ധപ്പെട്ടു പ്രവർത്തനങ്ങളിൽ സജീവമായിരുന്ന തിരുമേനിയുമായി ആരോഗ്യകരമായ ഒരു കൂടിക്കാഴ്ച്ച നടത്താൻ സാധിച്ചതിൽ സന്തോഷമുണ്ടെന്ന് ബിജെപി മധ്യമേഖലാ പ്രസിഡന്റ് അറിയിച്ചു.
ഈസ്റ്റർ ആയാലും വിഷു ആയാലും റമദാൻ ആയാലും മനുഷ്യ സമൂഹത്തിന്റെ നന്മയ്ക്കും.നന്മയിലേക്ക് വളരാനുള്ള ആഘോഷ സാഹചര്യങ്ങളുമായി അതിനെ വേർതിരിവില്ലാതെ കാണണം എന്നും മെത്രാപോലീത്ത അഭിപ്രായപ്പെട്ടു.
ഗുജറാത്തിൽ സഭ നടത്തുന്ന നിരവധി സ്കൂളുകൾ ഉണ്ട് ,പതിനായിരക്കണക്കിന് കുട്ടികൾക്ക് അടിസ്ഥാനപരമായും ഉന്നത നിലവാരത്തിലും മികച്ച വിദ്യാഭ്യാസം നൽകുന്ന സഭയുടെ പ്രവർത്തനങ്ങൾക്ക് ഗുജറാത്ത് മുഖ്യമന്ത്രി ആയിരുന്ന കാലം മുതൽ മോദിജി മികച്ച പിന്തുണയും സഹായവും നൽകിയിരുന്നെന്നു അദ്ദേഹം പറഞ്ഞു.
പണം വാങ്ങി അസത്യങ്ങൾ എഴുതി വിടുന്ന ചുരുക്കം ചില മാധ്യമങ്ങൾ മാത്രമാണ് രാജ്യത്തു നടക്കുന്ന വികസന പ്രവർത്തനങ്ങൾ കാണാതെ പോകുന്നതും അല്ലങ്കിൽ വികസന പദ്ധതികൾ തങ്ങളുടെ ചിത്രം വെച്ച് തങ്ങളുടേതായി പ്രചരിപ്പിക്കുന്നതെന്നും അദ്ദേഹം കൂടിക്കാഴ്ചയിൽ പറഞ്ഞു.
രാജ്യത്ത് നടക്കുന്ന വികസന പ്രവർത്തനങ്ങൾ ആർക്കും കണ്ടില്ലന്നു നടിക്കാനാവില്ല ഉത്തരേന്ത്യയിൽ നടക്കുന്ന ന്യുനപക്ഷങ്ങൾക്ക് മേലുള്ള അക്രമങ്ങൾക്കെല്ലാം മോദിയോ ബിജെപിയോ ആണ് ഉത്തരവാദികൾ എന്ന കാഴ്ചപ്പാടും വ്യക്തിപരമായി തനിക്കില്ലെന്ന് പിതാവ് കൂട്ടിച്ചേർത്തു.
മത നിരപേക്ഷതയും വിവിധ ഭാഷകളും വൈവിധ്യങ്ങളും ഉള്ള രാജ്യമാണ് ഭാരതം ചിലപ്പോൾ ചില അസ്വാരസ്യങ്ങൾ ഉണ്ടേയെന്നു വരാം പക്ഷെ മുൻവിധിയോട് കൂടി അതിനെ സമീപിക്കുന്നത് ശരിയല്ലെന്നും അങ്ങിനെയുള്ള കാഴ്ചപ്പാട് തങ്ങൾക്കില്ലന്നും അദ്ദേഹം പറഞ്ഞു.
കൽക്കട്ടയിൽ കോൺവെന്റ് ആക്രമിച്ചവർ ബിജെപി പ്രവർത്തകരാണെന്ന് പ്രതികളെ അറസ്റ്റു ചെയ്യുന്നതിന് മുൻപ് മാധ്യമങ്ങൾ എഴുതി എന്നാൽ അന്വേഷണത്തിൽ ബംഗ്ളാദേശിൽ നിന്നും വ്യാജ ഐഡന്റിറ്റിയിൽ കടന്നു കൂടിയവർ ആണെന്ന് കാണ്ടെത്തി പക്ഷെ അത് മാധ്യമങ്ങൾ എഴുതാൻ തയ്യാറായില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
രാഷ്ട്രീയ സ്വയം സേവക സംഘം രാജ്യത്തെ ദേവിയായി കാണുന്ന പ്രസ്ഥാനമാണെന്നും രാജ്യ താല്പര്യം മുൻനിർത്തി വ്യക്തിത്വ വികസനം സാധ്യമാകുന്ന തരത്തിൽ ജനങ്ങളെ ഒന്നിപ്പിക്കുന്ന ലഹരി മുക്ത സമൂഹം കെട്ടിപ്പടുക്കാൻ നിലകൊള്ളുന്ന പ്രസ്ഥാനമാണെന്നും അദ്ദേഹം പറഞ്ഞു.ബിജെപി പാമ്പാടി ഏരിയ ജനറൽ സെക്രട്ടറി ജോസഫ് ജോഷ്വാ ഒപ്പമുണ്ടായിരുന്നു
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.