വഴിക്കടവ് -നാടുനോക്കി -മലമേൽ -മാടത്താനി റോഡിന്റെ പുനരുദ്ധാരണ പ്രവർത്തനങ്ങൾ തുടങ്ങി

ഈരാറ്റുപേട്ട:തീക്കോയി  ഗ്രാമപഞ്ചായത്തിലെ ഏഴ് എട്ട് വാർഡുകളെ ബന്ധിപ്പിക്കുന്ന വഴിക്കടവ് -നാടുനോക്കി -മലമേൽ- മാടത്താനി റോഡിന്റെ പുനരുദ്ധാരണ പ്രവർത്തനങ്ങൾ ആരംഭിച്ചു.

ഏഴാം വാർഡ് മെമ്പറും തീക്കോയി ഗ്രാമപഞ്ചായത്ത്‌ വികസന കാര്യ സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർമാനുമായ ബിനോയി ജോസഫിന്റെയും എട്ടാം വാർഡ് മെമ്പർ രതീഷ് പി എസ് ന്റെയും നേതൃത്വത്തിലാണ് പുനരുദ്ധാരണ പ്രവർത്തനങ്ങൾ ആരംഭിച്ചത്.

ഈ റോഡ് പൂർത്തീകരിച്ചാൽ മാവടി മാടത്താനിയിൽ നിന്നും ആറര കിലോമീറ്റർ ദൂരത്തിൽ വാഗമൺ വഴിക്കടവിൽ എത്തിച്ചേരാം. നയനമനോഹരമായ കാഴ്ച്ചകൾ സമ്മാനിക്കുന്ന നാടുനോക്കിയിലേക്ക് ദിനം പ്രതി ധാരാളം വിനോദ സഞ്ചാരികൾ എത്തുന്നുണ്ട്.

വാഗമണ്ണിലെ സാഹസിക വിനോദ സഞ്ചാരികളുടെ ഇഷ്ടകേന്ദ്രമാണ് നാടുനോക്കി. ഈ റോഡ് പൂർത്തീകരിച്ചാൽ മലമേൽ പ്രദേശത്തിന്റെ വികസനത്തിന്‌ അത് വലിയ മുതൽകൂട്ടാകും. വിവിധ പദ്ധതികളിൽ പെടുത്തി ഈ റോഡ് പൂർത്തീകരിച്ചു ഗതാഗത യോഗ്യമാക്കാൻ മുൻകൈ എടുക്കുമെന്ന് വാർഡ് മെമ്പർമാരായ ബിനോയ്‌ ജോസഫ് രതീഷ്‌ പി എസ്, എന്നിവർ അറിയിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇത് വേറെ ലെവൽ' കളങ്കാവൽ ആദ്യ ഷോ | Kalamkaval l Mammootty | Theatre Response

സിൽക്ക് സ്‌മിത ക്വീൻ ഓഫ് ദി സൗത്ത് .. | Silk Smitha

BJP സ്ഥാനാർത്ഥികൾക്കെതിരെ പരിഹാസവുമായി എക്സ് എംപി പി സി തോമസ്..

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !