ആലപ്പുഴ:ചേന്നം പള്ളിപ്പുറം ഗ്രാമപഞ്ചായത്തിൽ 'പളുങ്കുപോലെ പള്ളിപ്പുറം' എന്ന പേരിൽ ശുചിത്വ പദ്ധതിക്ക് തുടക്കമായി. പദ്ധതിയുടെ ആദ്യഘട്ടത്തിൽ ഹരിത കർമ്മസേനയുടെ നേതൃത്വത്തിൽ ഗ്രാമപഞ്ചായത്തങ്കണം വൃത്തിയാക്കി.
പഞ്ചായത്ത് ഓഫീസിലും ഘടക സ്ഥാപനങ്ങളിലും പ്ലാസ്റ്റിക് കുപ്പികളും കവറുകൾ ഡിസ്പോസിബിൾ ഗ്ലാസുകൾ എന്നിവയുടെ ഉപയോഗം വിലക്കിയിട്ടുണ്ട്. പദ്ധതിയുടെ അടുത്ത ഘട്ടത്തിൽ വാർഡ് തല ശുചീകരണ പ്രവർത്തനങ്ങൾ, കായലിലേക്ക് മലിനജലം ഒഴുക്കുന്നവർക്കെതിരായ തുടർ നടപടികൾ, ബോധവത്കരണ പരിപാടികൾ എന്നിവ സംഘടിപ്പിക്കുമെന്ന് സെക്രട്ടറി ഇൻ ചാർജ് എം. ജയശ്രീ അറിയിച്ചു.
പ്രവർത്തനങ്ങൾക്ക് വൈസ് പ്രസിഡന്റ് ഷിൽജ സലിം, ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷൻ കെ കെ ഷിജി, വികസനകാര്യസ്ഥിരം സമിതി അധ്യക്ഷൻ മോഹൻദാസ്, ആരോഗ്യ - വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷ രമ വിശ്വനാഥ്, മെമ്പർ നൈസി ബെന്നി, സെക്രട്ടറി ഇൻ ചാർജ് എം.ജയശ്രീ,
സി ഡി എസ് ചെയർപേഴ്സൺ വിജി രതീഷ്, സ്റ്റാഫ് സെക്രട്ടറി എ ആർ രാജേന്ദ്രൻ, വി ഇ ഒ മാരായ സൽമോൻ, അശ്വതി ഹരിത കർമ്മ സേന പ്രസിഡന്റ് ജയാംബിക, സെക്രട്ടറി എസ് ഷൈല എന്നിവർ നേതൃത്വം നൽകി.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.