ചേരാനെല്ലൂർ: നാലു മാസം മുമ്പ് ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ യുവതിയെ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹതയെന്ന് യുവതിയുടെ ബന്ധുക്കൾ. ചേരാനെല്ലൂർ സ്വദേശി ഒഴുക്കത്തുപറമ്പിൽ സാബുവിന്റെ മകൾ അനഘലക്ഷ്മി (23)യുടെ മരണത്തിന് പിന്നിൽ ഭർത്താവും വീട്ടുകാരുമാണെന്ന് യുവതിയുടെ ബന്ധുക്കൾ ആരോപിക്കുന്നു.
ഭർത്താവായ കലൂർ തറേപ്പറമ്പിൽ രാകേഷ് എന്ന അപ്പുവിൻ്റെ വീട്ടിൽ ഏപ്രിൽ 24-നാണ് അനഘലക്ഷ്മി (23) യെ തൂങ്ങി മരിച്ച നിലയിൽ കണ്ടത്. എന്നാൽ, അനഘയുടേത് ആത്മഹത്യയല്ല, കൊലപാതകമാണെന്നാണ് യുവതിയുടെ ബന്ധുക്കൾ ആരോപിക്കുന്നത്. ഇക്കാര്യം ചൂണ്ടിക്കാട്ടി അനഘയുടെ ബന്ധുക്കൾ പൊലീസിന് പരാതി നൽകി. അനഘയുടെ ഭർത്താവ് രാകേഷിന്റെ വഴിവിട്ട ജീവിതവും ഭർതൃവീട്ടിലെ പീഡനവുമാണ് യുവതിയുടെ മരണത്തിന് പിന്നിലെന്നാണ് ആരോപണം.
അനഘ ലക്ഷ്മിയും രാകേഷും തമ്മിൽ പ്രണയത്തിലായിരുന്നു. ഏകദേശം നാലുവർഷത്തോളമുള്ള പ്രണയത്തെ തുടർന്നാണ് ഇരുവരും വിവാഹിതരായത്. മകളുടെ പിടിവാശിയിലാണ് വിവാഹം നടത്തിയതെന്ന വാദമാണ് അനഘലക്ഷ്മിയുടെ വീട്ടുകാർ ഉന്നയിക്കുന്നത്.
അതേ സമയം രാകേഷ് മയക്കുമരുന്ന് അടിമയാണെന്ന് ആരോപണവും പെൺകുട്ടിയുടെ വീട്ടുകാർ ഉന്നയിച്ചിട്ടുണ്ട്. രാകേഷിൻ്റെ മയക്കുമരുന്ന് ഉപയോഗത്തെ തുടർന്ന് അനഘലക്ഷ്മി ഭർത്താവിൻറെ ക്രൂരമായ മർദ്ദനങ്ങൾക്ക് ഇരയാകാറുണ്ടായിരുന്നു എന്നും ബന്ധുക്കൾ പറയുന്നു. ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി അനഘ ലക്ഷ്മിയുടെ ബന്ധുക്കൾ പൊലീസിൽ പരാതി നൽകിയിരിക്കുകയാണ്.
രാകേഷിന് രാത്രി യാത്രകൾ പതിവായിരുന്നു. മഴക്കുമരുന്ന് ഉപയോഗവുമായി ബന്ധപ്പെട്ടതാണ് രാകേഷ് രാത്രി യാത്രകൾ ചെയ്തിരുന്നത് എന്നാണ് അനഘ ലക്ഷ്മിയുടെ ബന്ധുക്കളുടെ ആരോപണം. ഈ യാത്രകളിൽ അനഘയെയും രാകേഷ് കൂടെ കൂട്ടാറുണ്ടായിരുന്നു. ഇത്തരം യാത്രകൾ ചെയ്യുന്നതിനോട് എതിർപ്പ് പ്രകടിപ്പിച്ചെങ്കിലും ക്രൂരമായ മർദ്ദനം ആയിരുന്നു രാകേഷനിൽ നിന്ന് നേരിടേണ്ടി വന്നിരുന്നതെന്നും ബന്ധുക്കൾ പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. മാത്രമല്ല അനഘയെ മയക്കുമരുന്ന് കച്ചവടത്തിന് രാകേഷ് ഉപയോഗിച്ചിരുന്നു എന്നുള്ള വിവരങ്ങൾ തങ്ങൾക്ക് ലഭിച്ചിട്ടുണ്ടെന്നും ബന്ധുക്കൾ ചൂണ്ടിക്കാട്ടുന്നു.
പീഡനങ്ങളും മാനസിക വിഷമവും സഹിക്കവയ്യാതെയാണ് അനഘ ജീവനൊടുക്കിയതെന്നും ബന്ധുക്കൾ പറയുന്നുണ്ട്. അതേസമയം അനഘ മരിച്ച വിവരം മറ്റെല്ലാവരെയും രാകേഷ് വിളിച്ച് അറിയിച്ചിരുന്നു. എന്നാൽ അനഘയുടെ ബന്ധുക്കളെ കൃത്യസമയത്ത് അറിയിച്ചില്ല. വളരെ വൈകി മാത്രമാണ് അനഘയുടെ വീട്ടുകാർ പെൺകുട്ടിയുടെ മരണം അറിയുന്നത്.
പെൺകുട്ടിയുടെ മരണം സംബന്ധിച്ചുള്ള തെളിവുകൾ ഈ സമയത്ത് രാകേഷിന് നശിപ്പിക്കാൻ കഴിഞ്ഞു കാണുമെന്നും അനഘയുടെ ബന്ധുക്കൾ പറയുന്നുണ്ട്.തൻ്റെ മകളുടെ മരണത്തിനു പിന്നിൽ ദുരൂഹതയുണ്ടെന്നാണ് അനഘയുടെ അച്ഛൻ സാബുവും അമ്മ സുഗന്ധിയും പൊലീസിനു നൽകിയ പരാതിയിൽ ചൂണ്ടിക്കാട്ടുന്നത്.
മാതാപിതാക്കളുടെ പരാതിയുടെ അടിസ്ഥാനത്തിൽ എറണാകുളം നോർത്ത് പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. അതേസമയം അനഘയുടെ മരണം സംബന്ധിച്ച് രാകേഷിനെ കസ്റ്റഡിയിൽ എടുത്തിരുന്നു. എന്നാൽ നിസ്സാര വകുപ്പുകൾ ചുമത്തി അന്നുതന്നെ വിട്ടയയ്ക്കുകയാണുണ്ടായതെന്നും ബന്ധുക്കൾ ആരോപിക്കുന്നുണ്ട്.
പെൺകുട്ടിയുടെ മരണത്തിന് പിന്നിലേക്ക് യഥാർത്ഥ കാരണം പുറത്തുകൊണ്ടുവരണമെന്നാണ് അനഘയുടെ മാതാപിതാക്കൾ ഉൾപ്പെടെ ബന്ധുക്കൾ ആവശ്യപ്പെടുന്നതും. അതേസമയം പരാതിയിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.