മാരാരിക്കുളം പോക്സോ കേസിൽ പ്രതിയായ 56 കാരൻ അറസ്റ്റിൽ

ആലപ്പുഴ: മാരാരിക്കുളം പോക്സോ കേസിൽ പ്രതിയായ 56 കാരൻ അറസ്റ്റിൽ. മാരാരിക്കുളം സ്വദേശിയായ 11 കാരിയെ വീട്ടിൽ കൊണ്ടുപോയി പീഡിപ്പിച്ച കേസിലാണ് പ്രതിയായ രാജേഷ് കുമാറി (56)നെ അറസ്റ്റ് ചെയ്തത്.

പീഡന വിവരം പുറത്തറിഞ്ഞതോടെ കേസെടുത്തത് അറിഞ്ഞ ഇയാൾ ഒളിവിൽ പോകുകയായിരുന്നു. ഒളിവിലിരുന്ന പ്രതിയെ മണ്ണഞ്ചേരി പൊലീസാണ് അറസ്റ്റ് ചെയ്തത്.മാരാരിക്കുളം തെക്ക് പഞ്ചായത്ത് 2-ാം വാർഡിൽ, പൊള്ളേത്തൈ ചിത്തിര വീട്ടിൽ രാജേഷ് കുമാറി (56)നെ യാണ് മണ്ണഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തത്.

 പീഡനത്തിനിരയായ പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ മണ്ണഞ്ചേരി പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ എസ് എച്ച് ഒ മോഹിത് പി കെ പ്രതിക്കെതിരെ പോക്സോ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിയിരുന്നു.

മാരാരിക്കുളം സ്വദേശിയായ 11 വയസ്സുള്ള പെൺകുട്ടിയെ പ്രതിയുടെ വസതിയിൽ കൊണ്ട് പോയി പ്രതി പല തവണ ലൈംഗികമായി പീഡിപ്പിച്ചു. ഇക്കാര്യം കുട്ടി വെളിപ്പെടുത്തയതോടെ പൊലീസ് കേസെടുക്കുകയായിരുന്നു.

ശേഷം ഒളിവിൽ പോയ പ്രതിയെ എറണാകുളത്ത് വെച്ച് മണ്ണഞ്ചേരി ഇൻസ്പെക്ടർ എസ് എച്ച് ഒ മോഹിത് പി കെ യുടെ നേതൃത്വത്തിൽ പ്രിൻസിപ്പൽ സബ്ബ് ഇൻസ്പെക്ടർ ബിജു കെ ആർ, സബ്ബ് ഇൻസ്പെക്ടർ നെവിൻ ടി ഡി, സിവിൽ പോലീസ് ഓഫീസർമാരായ ശ്യാംകുമാർ വി എസ്, ഷൈജു, എന്നിവർ ചേർന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !