തൊടുപുഴ :ബിജെപി ഇടുക്കി ജില്ലാ ഭാരവാഹി യോഗം തൊടുപുഴ പാപ്പൂട്ടി ഹാൾ ഓഡിറ്ററിയത്തിൽ നടന്നു.ബിജെപി ഇടുക്കി ജില്ലാ പ്രസിഡന്റ് കെ.എസ്.അജി അധ്യക്ഷത വഹിച്ച യോഗം സംസ്ഥാന വൈസ് പ്രസിഡന്റ് എ.എൻ.രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.
ഇപ്പോൾ കേരളത്തിൽ സംഭവിച്ചു കൊണ്ടിരിക്കുന്നത് അഭൂതപൂർവ്വമായ മാറ്റമാണ്.വരാൻ പോകുന്ന 3വർഷത്തിനുള്ളിൽ 15 ലക്ഷം കോടിയുടെ വികസനമാണ് മോദി സർക്കാർ നിശ്ചയിച്ചിട്ടുള്ളത്.ഇൻഫ്രാസ്‌ട്രക്ചർ രംഗത്ത് അതി വേഗ വികസന കുതിപ്പാണ് ഇപ്പോൾ സംഭവിച്ചു കൊണ്ടിരിക്കുന്നത്.
റോഡ് വികസനത്തിനായുള്ള സ്ഥലമെടുപ്പിൽ മുഴുവൻ പൈസയും അപ്പോൾ തന്നെയാണ് കേന്ദ്രസർക്കാർ കൊടുക്കുന്നത്.മോദി സർക്കാർ വന്നതോടെയാണ് പ്രയോഗികമായ റോഡ് വികസനം ഉണ്ടാവുന്നത്.ആർഷ ഭാരത സംസ്കൃതിയാണ് മോദി സർക്കാർ വിഭാവനം ചെയ്യുന്നത്.എല്ലാ മതങ്ങൾക്കും തുല്യ പ്രാധാന്യമുള്ള മതേതര സംസ്കാരം.
ആദർശത്തിന്റെ ദൃഡതയിൽ ഊന്നിയുള്ള പ്രവർത്തനം ഇതൊക്കെയാണ് മോദി സർക്കാർ ചെയ്യുന്നത്.ഇന്ത്യാ ചരിത്രത്തിൽ ആദ്യമായാണ് ഒരു ഇന്ത്യൻ പ്രധാനമന്ത്രി ഈസ്റ്റർ ദിനത്തിൽ ക്രിസ്ത്യൻ പള്ളി സന്ദർശിക്കുന്നത്.കേരളത്തിൽ വലിയ ഒരു രാഷ്ട്രീയ പരിവർത്തനമാണ് ഉണ്ടാവുന്നത്.
ഉദ്ഘാടന പ്രസംഗത്തിൽ എ.എൻ.രാധാകൃഷ്ണൻ പറഞ്ഞു.സംഘടനാ കാര്യങ്ങളെക്കുറിച്ച് മാധ്യമേഖല പ്രസിഡന്റും ജില്ലയുടെ പ്രഭാരിയുമായ എൻ.ഹരി സംസാരിച്ചു.ഏപ്രിൽ 24ന് പ്രധാനമന്ത്രിയുടെ എറണാകുളം സന്ദർശനത്തിൽ ഇടുക്കി ജില്ലയിൽ നിന്നും എടുക്കേണ്ട തയ്യാറെടുപ്പുകളെക്കുറിച്ച് സംസാരിച്ചു.ജില്ലയിൽ നിന്നും 2000 യുവാക്കളെ പ്രധാനമന്ത്രിയുടെ പരിപാടിയിൽ പങ്കെടുപ്പിക്കാൻ തീരുമാനിച്ചു.
അതിന് വേണ്ടിയുള്ള യുവം ഓൺലൈൻ രജിസ്ട്രേഷൻ ജില്ലയിൽ പുരോഗമിക്കുന്നുണ്ട്..ജില്ലയിൽ നിന്നും പ്രധാനമന്ത്രിയെ വരവേൽക്കുന്നതോട് അനുബന്ധിച്ച് എറണാകുളത്ത് നടക്കുന്ന റോഡ് ഷോയിൽ പങ്കെടുക്കാൻ പതിനായിരം പേരെയാണ് തീരുമാനിച്ചിരിക്കുന്നത്.
ജില്ലാ ജനറൽ സെക്രട്ടറിമാരായ വി.എൻ.സുരേഷ്,രതീഷ് വരഗുമല മറ്റു സംസ്ഥാന,മേഖല,ജില്ലാ മണ്ഡല തല നേതാക്കൾ പങ്കെടുത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.