വണ്ടിപ്പെരിയാർ: പെരിയാർ ചോറ്റുപാറ കൈതോട്ടിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി.വണ്ടിപ്പെരിയാർ ഇഞ്ചിക്കാട് പുതുവലിൽ ജോമോനെ ( 28 ) യാണ് ഇന്ന് രാവിലെ വാളാടി അമ്പലത്തിന് സമീപം പെരിയാർ ചോറ്റുപാറ കൈതോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്ന് രാവിലെ കല്ലു കൊത്ത് തൊഴിലിൽ ഏർപ്പെട്ട തൊഴിലാളികൾ കല്ല് അന്വേഷിച്ച് നടക്കുന്നതിനിടെയാണ് മൃതദേഹം കണ്ടത്.
ഇവർ നാട്ടുകാരെ വിവരമറിയിച്ചതോടെ നാട്ടുകാർ വണ്ടിപ്പെരിയാർ പോലീസിൽ വിവരമറിയിച്ചു. തുടർന്ന് പോലീസ് സ്ഥലത്തെത്തി നടത്തിയ അന്വേഷണത്തിൽ മൃതദേഹം ജോമോന്റേതാണെന്ന് തിരിച്ചറിയുകയായിരുന്നു. മൃതദേഹത്തിന് സമീപത്തായി മദ്യ കുപ്പിയും 2 ഗ്ലാസും കണ്ടെത്തിയിട്ടുണ്ട്.
വണ്ടിപ്പെരിയാർ പോലീസ് മേൽ നടപടികൾ സ്വീകരിച്ച ശേഷം മൃതദേഹം പോസ്റ്റുമോർട്ടത്തിനായി ഇടുക്കി മെഡിക്കൽ കോളജിലേക്ക് അയച്ചു. മരിച്ച ജോമോന് ഭാര്യ സലോമി ഒന്നരവയസുള്ള മകൻ ജോർദ എന്നിവരാണുള്ളത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.