കോട്ടയം:2022-23 വര്‍ഷത്തെ 100 ശതമാനം പദ്ധതി തുകയും ചെലവഴിച്ച് ഉഴവൂര്‍ ഗ്രാമപഞ്ചായത്ത്. പട്ടിക ജാതി ,പട്ടിക വർഗ്ഗ ഫണ്ട്,ജനറല്‍ ഫണ്ട് , സി എഫ് സി ടൈഡ് , ബേസിക് ഫണ്ട് എന്നീ ഇനങ്ങളിലെല്ലാം ലഭിച്ച മുഴുവന്‍ തുകയും ചെലവഴിക്കുവാന്‍ ഉഴവൂര്‍ ഗ്രാമപഞ്ചായത്തിന് സാധിച്ചു.
കഴിഞ്ഞ മൂന്നു വര്‍ഷങ്ങളിലും വികസന ഫണ്ടിനത്തില്‍ ലഭിച്ച മുഴുവന്‍ തുകയും ഉഴവൂര്‍ ഗ്രാമപഞ്ചായത്ത് ചെലവഴിച്ചിരുന്നു. ഈ വര്‍ഷം കോട്ടയം ജില്ലയില്‍ ഏറ്റവും ആദ്യം 100 ശതമാനം വസ്തു നികുതി പിരിവ് പൂർത്തിയാക്കിയ ഉഴവൂർ ഗ്രാമഞ്ചായത്തിന് 100 ശതമാനം പദ്ധതി തുകയും ചിലവഴിക്കാൻ സാധിച്ചു എന്നത് അഭിമാനകരമായ നേട്ടമാണ്.
ഭരണസമിതിയുടേയും ജീവനക്കാരുടേയും കൂട്ടായ പ്രവര്‍ത്തനത്തിന്റെ ഫലമായിട്ടാണ് ഈ നേട്ടം കൈവരിക്കാന്‍ സാധിച്ചത് എന്ന് പ്രസിഡന്റ് ജോണിസ് പി സ്റ്റീഫന്‍, സെക്രട്ടറി സുനില്‍ എസ് എന്നിവര്‍ അറിയിച്ചു.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.