കോഴിക്കോട്: ആനിഹാള്‍ റോഡിലെ ജയലക്ഷ്മി ടെക്സ്റ്റൈൽസിന്റെ കെട്ടിടത്തിലുണ്ടായ തീ നിയന്ത്രണവിധേയമാക്കി. കോഴിക്കോട് ജില്ലയിൽ നിന്നും മലപ്പുറത്ത് നിന്നും എത്തിയ അഗ്നി രക്ഷാസേനയുടെ 20 ഓളം യൂണിറ്റുകൾ ചേർന്നാണ് തീ അണച്ചത്. ഷോർട്ട് സെർക്യൂട്ട് ആണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.
ഇന്ന് രാവിലെ ആറ് മണിയോടെയാണ് തീപിടുത്തമുണ്ടായത്. കെട്ടിടത്തിന് താഴെ നിർത്തിയിട്ടിരുന്ന കാറിലാണ് ആദ്യം തീപിടിച്ചത്. പിന്നീട് കെട്ടിടത്തിന്റെ രണ്ടാം നിലയിലും പുക കണ്ടു. പെട്ടെന്ന് തന്നെ തീ അണയ്ക്കാനുള്ള ശ്രമങ്ങള്‍ നടത്തുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറയുന്നു. പാര്‍ക്കിങ് ഏരിയയില്‍ ഉണ്ടായിരുന്ന കാറുകള്‍ കത്തി നശിച്ചു






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.