100 ശതമാനം പദ്ധതി തുകയും ചെലവഴിച്ച് ഉഴവൂര്‍ ഗ്രാമപഞ്ചായത്ത്

കോട്ടയം:2022-23 വര്‍ഷത്തെ 100 ശതമാനം പദ്ധതി തുകയും ചെലവഴിച്ച് ഉഴവൂര്‍ ഗ്രാമപഞ്ചായത്ത്. പട്ടിക ജാതി ,പട്ടിക വർഗ്ഗ ഫണ്ട്‌,ജനറല്‍ ഫണ്ട് , സി എഫ് സി   ടൈഡ് , ബേസിക് ഫണ്ട് എന്നീ ഇനങ്ങളിലെല്ലാം ലഭിച്ച  മുഴുവന്‍ തുകയും  ചെലവഴിക്കുവാന്‍ ഉഴവൂര്‍ ഗ്രാമപഞ്ചായത്തിന് സാധിച്ചു.

കഴിഞ്ഞ മൂന്നു വര്‍ഷങ്ങളിലും  വികസന ഫണ്ടിനത്തില്‍ ലഭിച്ച മുഴുവന്‍ തുകയും  ഉഴവൂര്‍ ഗ്രാമപഞ്ചായത്ത്  ചെലവഴിച്ചിരുന്നു.  ഈ വര്‍ഷം കോട്ടയം ജില്ലയില്‍ ഏറ്റവും ആദ്യം 100 ശതമാനം വസ്തു നികുതി പിരിവ് പൂർത്തിയാക്കിയ ഉഴവൂർ ഗ്രാമഞ്ചായത്തിന് 100 ശതമാനം പദ്ധതി തുകയും ചിലവഴിക്കാൻ സാധിച്ചു എന്നത് അഭിമാനകരമായ നേട്ടമാണ്. 

 ഭരണസമിതിയുടേയും ജീവനക്കാരുടേയും കൂട്ടായ പ്രവര്‍ത്തനത്തിന്റെ ഫലമായിട്ടാണ് ഈ നേട്ടം കൈവരിക്കാന്‍ സാധിച്ചത് എന്ന് പ്രസിഡന്‍റ് ജോണിസ് പി സ്റ്റീഫന്‍, സെക്രട്ടറി സുനില്‍ എസ് എന്നിവര്‍ അറിയിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !