വന്ദേ ഭാരത് ട്രയിൻ കേരളത്തിൽ എത്തുന്നതിൽ സന്തോഷം പങ്കുവെച്ചും ഇടതുപക്ഷത്തെ വിമർശിച്ചും പന്ന്യൻ രവീന്ദ്രന്റെ മകൻ രൂപേഷ് പന്ന്യൻ, വികസനത്തിന് ബിജെപിക്ക് ഒറ്റുചെയ്യുമെന്ന് ഹരീഷ് പേരടി

തിരുവനന്തപുരം: വന്ദേഭാരത് ട്രെയിനിനെ പ്രശംസിച്ച് സിപിഐ നേതാവ് പന്ന്യന്‍ രവീന്ദ്രന്റെ മകന്‍ രൂപേഷ് പന്ന്യന്‍ എഴുതിയ കവിത പങ്കുവെച്ച് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്‍.

'വരട്ടെ വരട്ടെ ഭാരത്'' എന്ന് പറഞ്ഞുകൊണ്ടാണ് കവിത തുടങ്ങുന്നത്. വന്ദേഭാരത് ട്രെയിനിനെ പ്രശംസിച്ചും കെ റെയില്‍ പദ്ധതിയെ വിമര്‍ശിച്ചുമാണ് കവിത എഴുതിയിരിക്കുന്നത്. എംവി ഗോവിന്ദന്റെ 'അപ്പം' പരാമര്‍ശത്തെയും രൂപേഷ് കവിതയില്‍ പരിഹസിക്കുന്നുണ്ട്. വന്ദേ ഭാരതിന്റെ കുതിപ്പ് തടയാന്‍ ശ്രമിക്കുമ്പോള്‍ കുരുങ്ങി നില്‍ക്കുന്നത് മോദിയല്ല, പകരം വലിക്കുന്നവരാണെന്നും കവിതയില്‍ പറയുന്നു. വൈകി എത്തിയ വന്ദേ് ഭാരതിനെ കൈനീട്ടി സ്വീകരിക്കണമെന്നും രൂപേഷ് പന്ന്യന്‍ കവിതയില്‍ വ്യക്തമാക്കിയിരിക്കുന്നു. ഫേസ്ബുക്കിലൂടെയാണ് രൂപേഷ് തന്റെ കവിത പങ്കുവെച്ചിരിക്കുന്നത്. 

രൂപേഷ് പന്ന്യന്റെ കവിതയുടെ പൂര്‍ണരൂപം: 'വന്ദേ ഭാരത് 'നോട്'വരണ്ടേ ഭാരത്' എന്നു പറയാതെ 'വരട്ടെ ഭാരത്' എന്നു പറയാത്തവര്‍ മലയാളികളല്ല....വന്ദേ ഭാരതിന് മോദി കൊടിയുയര്‍ത്തിയാലും...ഇടതുപക്ഷം വെടിയുതിര്‍ത്താലും...വലതുപക്ഷം വാതോരാതെ സംസാരിച്ചാലും...പാളത്തിലൂടെ ഓടുന്ന മോടിയുള്ള വണ്ടിയില്‍ പോയി അപ്പം വില്‍ക്കാനും തെക്ക് വടക്കോടാനുമായി ടിക്കറ്റടുക്കുന്നവരുടെ മനസ്സില്‍ എത്തേണ്ട സ്ഥലമല്ലാതെ മറ്റൊന്നുമുണ്ടാകില്ല ...കെ. റെയില്‍ കേരളത്തെ കേരറ്റ് പോലെ വെട്ടിമുറിക്കാനോങ്ങി നില്‍ക്കുമ്പോള്‍... 

വെട്ടാതെ തട്ടാതെ തൊട്ടു നോവിക്കാതെ വെയിലത്തും മഴയത്തും ചീറിയോടാനായി ട്രാക്കിലാകുന്ന വന്ദേ ഭാരതിനെ നോക്കി വരേണ്ടഭാരത് എന്നു പാടാതെ വരട്ടെ ഭാരത് എന്നു പാടിയാലെ ആ പാട്ടിന്റെ ഈണം യേശുദാസിന്റെ ശബ്ദം പോലെ ശ്രുതിമധുരമാകുകയുള്ളൂ ....ശ്രുതി തെറ്റുന്ന പാട്ട് പാളം തെറ്റിയ തീവണ്ടി പോലെയാണ് ....പാളം തെറ്റാതെ ഓടാനായിവന്ദേ ഭാരത് കുതിച്ചു നില്‍ക്കുമ്പോള്‍ കിതച്ചു കൊണ്ടോടി ആ കുതിപ്പിന്റെ ചങ്ങല വലിക്കരുത് ... അങ്ങിനെ വലിക്കുന്ന ചങ്ങലയില്‍ കുരുങ്ങി നില്‍ക്കുക മോദിയല്ല..... വലിക്കുന്നവര്‍ തന്നെയാകും ...വൈകി വന്ന വന്ദേ ഭാരതിനെവരാനെന്തെ വൈകി എന്ന പരിഭവത്തോടെ... വാരിയെടുത്ത് വീട്ടുകാരനാക്കുമ്പോഴെ...അത്യാവശ്യത്തിന് ചീറി പായാനായി വീട്ടിലൊരു'ഉസൈന്‍ ബോള്‍ട്ട് 'കൂടിയുണ്ടെന്ന് ആശ്വസിക്കാനാവൂ.....വന്ദേ ഭാരത്...

അതേസമയം വന്ദേ ഭാരത് ട്രയിൻ എത്തുന്നതിൽ സന്തോഷം പങ്കുവെച്ച് പ്രമുഖ ചലച്ചിത്ര താരവും ബിജെപി വിമര്ശകനുമായ ഹരീഷ് പേരടിയും രംഗത്തെത്തി. ഭരണത്തിന്റെ നിറം എന്തായാലും അഴിമതി യില്ലാത്ത നാടിനും വികസന സനത്തിനും ബിജെപിക്ക് ഒറ്റുചെയ്യുമെന്നും ഹരീഷ് പേരടിയും.സോഷ്യൽ മീഡിയയിലൂടെ വ്യക്തമാക്കി.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !