പൊൻകുന്നം: കവയിത്രിയും സാമൂഹികപ്രവർത്തകയുമായ ചിറക്കടവ് തെക്കേത്തുകവല അജന്തയിൽ എം.ആർ.രമണി(നളിനമ്മ-73) അന്തരിച്ചു. റിട്ട.ഗവ.സ്‌കൂൾ അധ്യാപികയാണ്.
പ്രശസ്തകവി പരേതനായ പൊൻകുന്നം ദാമോദരന്റെ ജ്യേഷ്ഠപുത്രിയാണ്. പൊൻകുന്നം ദാമോദരൻ സ്മാരക ട്രസ്റ്റിന്റെ സ്ഥാപകയും ദീർഘകാലം ട്രഷററുമായിരുന്നു. സി.പി.എം.അംഗമായിരുന്ന എം.ആർ.രമണി പുരോഗമന കലാസാഹിത്യസംഘത്തിന്റെയും ജനാധിപത്യ മഹിളാ അസോസിയേഷന്റെയും മുൻകാല ഭാരവാഹിയാണ്. ഗ്രന്ഥശാലാ പ്രവർത്തകയുമായിരുന്നു. മകൻ: സെലിം അജന്ത(സീനിയർ സബ് എഡിറ്റർ, മാതൃഭൂമി, കോട്ടയം). മരുമകൾ: സൗമിനി(കോളത്ത്, വളഞ്ഞവട്ടം, തിരുവല്ല). മൃതദേഹം ശനിയാഴ്ച 11 വരെ വീട്ടിൽ പൊതുദർശനത്തിന് വെയ്ക്കും. തുടർന്ന് മെഡിക്കൽ വിദ്യാർഥികളുടെ പഠനത്തിനായി കോട്ടയം മെഡിക്കൽ കോളേജ് അധികൃതർക്ക് കൈമാറും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.